UPDATES

ഹില്ലരി ക്ലിന്റനെതിരെ എഫ്ബിഐ അന്വേഷണം

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റനെതിരെ എഫ്ബിഐ അന്വേഷണം. തന്ത്രപ്രധാനമായ വിവരങ്ങള്‍ അയ്ക്കുന്നതിനായി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചുവെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹല്ലരിക്കെതിരെ അന്വേഷണം നടത്തുന്നത്.

2009-2013 ല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹില്ലരി രാജ്യത്തിന്റെ രഹസ്യ രേഖകള്‍ സംബന്ധിച്ചുള്ള ഇടപാടുകള്‍ക്ക് സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തി അവസാനിപ്പിച്ചതായിരുന്നു. ഹില്ലരിക്കെതിരെ നടപടി എടുക്കാനുള്ള തെളിവുകള്‍ ലഭിക്കാത്തതിനാലായിരുന്നു അന്വേഷണം അവസാനിപ്പിച്ചത്.

ഈ വിവാദത്തെ തുടര്‍ന്ന് ഹില്ലരി മുമ്പ് അമേരിക്കന്‍ ജനതയോട് മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ആരോപണത്തെ തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എഫ്ബിഐ വീണ്ടും തീരുമാനിക്കുകയായിരുന്നു. എഫ്ബിഐ-യുടെ നടപടിയെ ട്രംപ് സ്വാഗതം ചെയ്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഹില്ലരി പ്രതികരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍