UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രിസ്ഥാനം എന്‍സിപിയില്‍ ആശയക്കുഴപ്പം; ശശീന്ദ്രനെ തിരികെ കൊണ്ടുവരണമെന്ന് ഒരുവിഭാഗം

ഇന്ന് പതിനൊന്നരയോടെ ചേരുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനമാകുമെന്നാണ് അറിയുന്നത്

അശ്ലീല ഫോണ്‍സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്ന എ കെ ശശീന്ദ്രന് പകരം എന്‍സിപിയുടെ പുതിയ മന്ത്രി ആരാകണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.

ഇന്ന് പതിനൊന്നരയോടെ ചേരുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനമാകുമെന്നാണ് അറിയുന്നത്. ചാനലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച എകെ ശശീന്ദ്രന്‍ എംഎല്‍എയെ തിരിച്ചുകൊണ്ടുവരണമെന്ന് ഒരുവിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കിയതാണെന്ന് മംഗളം ചാനല്‍ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് ഇത്. മന്ത്രിയെ വിളിച്ചത് ടെലഫോണില്‍ വിളിച്ചത് വീട്ടമ്മയല്ല, ചാനല്‍ ലേഖിക തന്നെയാകും ഖേദം പ്രകടിപ്പിക്കുന്നതെന്നും ചാനല്‍ സിഇഒ നേരിട്ട് സന്ദേശം നല്‍കി. നടന്നത് സ്റ്റിംഗ് ഓപ്പറേഷനാണെന്നും അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനത്തെ ചൊല്ലി ആശയക്കുഴപ്പം ഉടലെടുത്തത്.

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയാണ് എന്‍സിപിയ്ക്ക് ഇനിയുള്ള എംഎല്‍എ. ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ശശീന്ദ്രന്‍ തിരികെയെത്തുമ്പോള്‍ തോമസ് ചാണ്ടി മാറിനില്‍ക്കുമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ എന്‍സിപി ദേശീയ നേതൃത്വത്തിനും സിപിഎമ്മിനും ഇതിനോട് അനുകൂല നിലപാട് അല്ല ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍