UPDATES

ഹനീഫ വധം: പൊലീസ് അന്വേഷിക്കുന്ന പ്രതിയെ നാട്ടുകാര്‍ വീട്ടില്‍ നിന്നും പിടികൂടി

അഴിമുഖം പ്രതിനിധി

ചാവക്കാട് കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകനായ എ സി ഹനീഫ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തില്‍ കൊലപ്പെട്ട കേസിലെ ഒരു പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കേസിലെ രണ്ടാം പ്രതിയായ പുത്തന്‍കടപ്പുറം സ്വദേശി അന്‍സാറിനെയാണ്‌ വീട്ടീല്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹനീഫയെ വീട്ടുകാരുടെ മുന്നിലിട്ട് കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാര്‍ കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം പൊലീസ് ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണ സംഘാംഗമായിരുന്ന ചാവക്കാട് സിഐ അബ്ദുള്‍ മുനീറിനെ സ്ഥലം മാറ്റി. മുനീറിനെതിരെ ഹനീഫയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍