UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് ബന്ധത്തില്‍ വിയോജിപ്പ്‌ ; സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം ജഗ്മതി സംഗ്വാന്‍ രാജി വച്ചു

അഴിമുഖം പ്രതിനിധി 

ബംഗാളിലെ കോൺഗ്രസ് ബന്ധത്തിൽ പ്രതിഷേധിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ നിന്നും രാജി വച്ച ഹരിയാനയിൽ നിന്നുള്ള ജഗ്മതി സംഗ്വാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കോൺഗ്രസുമായുള്ള സഖ്യം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അടവ് നയത്തിന്റെ ലംഘനമാണെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇക്കാര്യം ചർച്ച ചർച്ച ചെയ്യാൻ കേന്ദ്രകമ്മിറ്റി തയ്യാറായില്ലെന്നും താന്‍ പാർട്ടി അംഗത്വം രാജിവെക്കുന്നതായും അവർ വ്യക്തമാക്കി. സി.പി.എം ഹരിയാന മുൻ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായ ഇവര്‍ സി.പി.എമ്മിന്റെ വനിതാ സംഘടനയായ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്. പരസ്യ പ്രസ്താവന വന്ന് അധിക സമയം കഴിയുന്നതിനു മുന്‍പേ ജഗ്മതി സംഗ്വാനെ അച്ചടക്ക ലംഘനത്തിൻെറ പേരിൽ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കേന്ദ്രകമ്മിറ്റി വാർത്താകുറിപ്പിൽ അറിയിക്കുകയായിരുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍