UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഡിഎംകെയും തെരഞ്ഞെടുപ്പ് സഖ്യത്തില്‍

അഴിമുഖം പ്രതിനിധി

തമിഴ്‌നാട്ടില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഎംകെയും ഒരുമിച്ച് മത്സരിക്കും. ഡിഎംകെ തലവന്‍ എം കരുണാനിധിയും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് തീരുമാനം ഉണ്ടായത്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഭരണം എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ആസാദ് പറഞ്ഞു.

എഐഎഡിഎംകെയ്ക്ക് എതിരെ വിശാലമായ സഖ്യം രൂപീകരിക്കുന്നതിന് സാധ്യമായ മറ്റു കക്ഷികളെ ഡിഎംകെ കണ്ടെത്തുമെന്നും ആസാദ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം കൂട്ടുകക്ഷി സര്‍ക്കാര്‍ വരുമോയെന്ന ചോദ്യത്തെ അതെല്ലം ചെറിയ കാര്യങ്ങള്‍ എന്ന് പറഞ്ഞ് അദ്ദേഹം ഒഴിവാക്കി. സീറ്റുകള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനം ആയിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും ആസാദ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍