ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിലായി. കഴിഞ്ഞ വര്‍ഷം പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ച കാര്യവും മോദി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്ത് വിലകൊടുത്തും അധികാരത്തിലെത്തുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യും. അടുത്തിടെ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലായി. കഴിഞ്ഞ വര്‍ഷം പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ച കാര്യവും മോദി ചൂണ്ടിക്കാട്ടി. ജലന്ധറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാനാണ് പഞ്ചാബിന് താല്‍പര്യമെന്നും മോദി അഭിപ്രായപ്പെട്ടു. ബാദല്‍ വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാനും പാര്‍ട്ടികള്‍ മാറാനും അദ്ദേഹം തയാറായില്ല. ഹിന്ദു – സിഖ് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഐക്യത്തിനായി പ്രവര്‍ത്തിച്ചയാളാണ് പ്രകാശ് സിംഗ് ബാദലെന്ന് മോദി അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരും കര്‍ഷകരും ഗ്രാമങ്ങളുമാണ് ബാദല്‍ സാഹിബിന് പ്രധാനം. വിള നശിച്ച കര്‍ഷകരുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളും ബാദല്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.