UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ സാധ്യത മാത്രം പ്രധാനമെന്ന്‌ സോണിയ; അഴിമതിക്കാരെ മാറ്റി നിര്‍ത്തണമെന്ന്‌ രാഹുല്‍

അഴിമുഖം പ്രതിനിധി

കേരളത്തിലെ കോണ്‍ഗ്രസ് സീറ്റ് നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡിലും തര്‍ക്കം. വിജയ സാധ്യത മാത്രമാണ് പ്രധാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടപ്പോള്‍ അഴിമതിക്കാരെ മാറ്റി നിര്‍ത്തണമെന്ന നിലപാടിലാണ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഇതോടെ സുധീരന്‍-ഉമ്മന്‍ചാണ്ടി തര്‍ക്കത്തില്‍ സോണിയയുടെ പിന്തുണ ഉമ്മന്‍ചാണ്ടിക്കും രാഹുലിന്റെ പിന്തുണ സുധീരനുമാണെന്ന് വ്യക്തമായി.

എന്നാല്‍ താന്‍ കളങ്കിതര്‍ മാറി നില്‍ക്കണെന്ന നിബന്ധന വച്ചത് വ്യക്തി വിരോധം കൊണ്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ പറഞ്ഞിരുന്നു. ഇനി തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും യുക്തമായ തീരുമാനം ഹൈക്കമാന്‍ഡിന് എടുക്കാമെന്നും സുധീരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാനാണ് താന്‍ നിര്‍ദ്ദേശം വച്ചതെന്ന് സുധീര്‍ വ്യക്തമാക്കി. തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ വിജയത്തിനുവേണ്ടിയാണ്. നല്ല സ്ഥാനാര്‍ത്ഥി പട്ടികയ്ക്കായി ആത്മാര്‍ത്ഥമായ ശ്രമമാണ് താന്‍ നടത്തിയത്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അംഗീകരിക്കാന്‍ എല്ലാ കോണ്‍ഗ്രസുകാരും ബാധ്യസ്ഥരാണ്. ഹൈക്കമാന്‍ഡിന്റെ തീരുമാനം വന്നാല്‍ എല്ലാ വിയോജിപ്പുകളും വിസ്മരിക്കണം. ഹൈക്കമാന്‍ഡിന്റെ തീരുമാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എത്രയും വേഗം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും പ്രഖ്യാപനം നീളുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് ചെന്നിത്തലയും ആവര്‍ത്തിച്ചു. വിജയിച്ചാല്‍ എല്ലാ തര്‍ക്കങ്ങളും അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കാതിരിക്കാന്‍ തനിക്ക് എന്ത് അയോഗ്യതയാണുള്ളതെന്ന് മന്ത്രി കെ ബാബു ചോദിച്ചു. താന്‍ എന്തിന് മാറി നില്‍ക്കണം. മാറണമെന്ന് മണ്ഡലത്തിലെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍