UPDATES

സിക്കിമില്‍ കോണ്‍ഗ്രസ്‌, ബിജെപി, കമ്മ്യൂണിസ്റ്റ് സഖ്യം

അഴിമുഖം പ്രതിനിധി

ആശയപരമായ വ്യത്യാസങ്ങളെ മറന്നുകൊണ്ട് സിക്കിമില്‍ കോണ്‍ഗ്രസ്, ബിജെപി, കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ സഖ്യത്തിലേക്ക്. സംസ്ഥാന മുഖ്യമന്ത്രി പവന്‍ കുമാറിന്‍റെ സിക്കിം ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് (എസ് ഡി എഫ്)  എതിരെയാണ് മൂന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിച്ചത്. യുനൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് (യു ഡി എഫ്) എന്നു നാമകരണം ചെയ്തിരിക്കുന്ന സഖ്യത്തില്‍ സിക്കിം ഹിമാലി രാജ്യ പരിഷദ് പാര്‍ട്ടി, സിക്കിം ഗൂര്‍ഖ പ്രജാതാന്ത്രിക് പാര്‍ട്ടി എന്നീ പ്രാദേശിക പാര്‍ട്ടികളും ഒരുമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 32 സീറ്റുകള്‍ക്കു വേണ്ടി  എസ് ഡി എഫ് ഉം യുഡിഎഫ് ഉം തമ്മിലുള്ള മത്സരമാണെന്ന് നടക്കാന്‍ പോകുന്നതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവും സഖ്യത്തിന്‍റെ ചീഫ് കോര്‍ഡിനേറ്ററുമായ കെഎന്‍ ഉപ്രേതി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍