അജയ് ബിഷ്ടിന്റെ സര്‍ക്കാര്‍ യുപി കണ്ട ഏറ്റവും മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ ആണ് ഇതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു.
സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണെനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞതുമായി ബന്ധപ്പെട്ട ട്വീറ്റുകളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കോണ്‍ഗ്രസ് വിളിക്കുന്നത് അജയ് ബിഷ്ട് എന്നാണ്. യോഗി ആദിത്യനാഥിന്റെ പഴയ പേരാണ് അജയ് ബിഷ്ട് എന്നത് ശ്രദ്ധേയമാണ്. അജയ് ബിഷ്ടിന്റെ സര്‍ക്കാര്‍ യുപി കണ്ട ഏറ്റവും മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ ആണ് എന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു. അതേസമയം യോഗിയുടെ ഔദ്യോഗിക ട്വിറ്ററിലും അജയ് ബിഷ്ട് എന്ന് ചേര്‍ത്തിട്ടുണ്ട്.
The families after traveling 20km by tractor & then walking 70km to meet GS UP East @priyankagandhi were stopped short of Chunar Fort by the UP Govt for 4 hours.
The reign of Ajay Bisht continues to be the most insensitive in memory.#PriyankaFightsForPeople#SonbhadraMassacre
— Congress (@INCIndia) July 20, 2019
പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയില്‍ വച്ചത് നിയമവിരുദ്ധമാണ് എന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. പ്രിയങ്ക താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ വൈദ്യുതിയും വെള്ളവും സര്‍ക്കാര്‍ തടഞ്ഞതായും കോണ്‍ഗ്രസ് ആരോപിക്കുന്നു. സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ മിര്‍സാപൂരിലെ ഗസ്റ്റ് ഹൗസില്‍ എത്തി കണ്ടതിനെ തുടര്‍ന്നാണ് പ്രിയങ്ക പ്രതിഷേധ ധര്‍ണ അവസാനിപ്പിച്ച് ഡല്‍ഹിയിലേയ്ക്ക് മടങ്ങിയത്.