അഴിമുഖം പ്രതിനിധി
82 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.തൃക്കാക്കരയില്‍ ബെന്നി ബെഹനാനു പകരം പിടി തോമസ് മത്സരിക്കും. ഇരിക്കൂറില്‍ കെ സി ജോസഫും കൊച്ചിയില്‍ ഡൊമനിക് പ്രസേന്റഷനും തൃപ്പൂണിത്തുറയില്‍ കെ ബാബുവും കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരിക്കും. 33 സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കും.
മലമ്പുഴയും ധര്‍മടവും കാഞ്ഞാങ്ങാടും ഒഴിച്ചിട്ടു. ഈ മൂന്ന് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ഥികളെ വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. മലമ്പുഴയില്‍ വിഎസ് ജോയിയേയും ധര്‍മടത്ത് മമ്പറം ദിവാകരനേയും കാഞ്ഞങ്ങാട് ധന്യ സുരേഷിനെയും മാറ്റണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു.
പ്രഖ്യാപിച്ച ലിസ്റ്റിലെ സ്ഥാനാര്‍ത്ഥികളും മണ്ഡലവും;
കെ. സുധാകരന്‍ (ഉദുമ),കെ.പി.കുഞ്ഞിക്കണ്ണന്‍ (തൃക്കരിപ്പൂര്‍),സതീശന്‍ പാച്ചേനി (കണ്ണൂര്‍),എ.പി. അബ്ദുള്ളക്കുട്ടി (തലശേരി),സണ്ണി ജോസഫ് (പേരാവൂര്‍),പി.കെ.ജയലക്ഷ്മി (മാനന്തവാടി),എ.സി.ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി),പ്രവീണ്‍കുമാര്‍ (നാദാപുരം)എന്‍. സുബ്രഹ്മണ്യന്‍ (കൊയിലാണ്ടി)പി.എം.സുരേഷ് ബാബു (കോഴിക്കോട് നോര്‍ത്ത്)ആദം മുല്‍സി (ബേപ്പൂര്‍)ടി.സിദിഖ് (കുന്നമംഗലം)ആര്യാടന്‍ ഷൗക്കത്ത് (നിലമ്പൂര്‍)എ.പി. അനില്‍കുമാര്‍ (വണ്ടൂര്‍)ഇഫ്തിഖറുദീന്‍ (തവനൂര്‍)പി.ടി.അജയമോഹന്‍ ( പൊന്നാനി)വി.ടി. ബല്‍റാം (തൃത്താല)സി.പി.മുഹമ്മദ് (പട്ടാമ്പി)സി. സംഗീത (ഷൊര്‍ണൂര്‍)ശാന്ത ജയറാം (ഒറ്റപ്പാലം) പന്തളം സുധാകരന്‍ (കോങ്ങാട്)ഷാഫി പറമ്പില്‍ (പാലക്കാട്)സി. പ്രകാശന്‍ (തരൂര്‍)കെ.അച്യുതന്‍ (ചിറ്റൂര്‍)എ.വി.ഗോപിനാഥ് (നെന്മാറ)കെ.എ. തുളസി (ചേലക്കര)ഒ. അബ്ദുല്‍റഹുമാന്‍കുട്ടി (മണലൂര്‍)അനില്‍ അക്കര (വടക്കാഞ്ചേരി)എം.പി. വിന്‍സന്റ് (ഒല്ലൂര്‍)പത്മജ വേണുഗോപാല്‍ (തൃശൂര്‍)സുന്ദരന്‍ കുന്നത്തുള്ളി (പുതുക്കാട്)ടി.യു.രാധാകൃഷ്ണന്‍ (ചാലക്കുടി)കെ.പി.ധനപാലന്‍ (കൊടുങ്ങല്ലൂര്‍)എല്‍ദോസ് കുന്നപ്പള്ളി (പെരുമ്പാവൂര്‍)റോജി എം.ജോണ്‍ (അങ്കമാലി)അന്‍വര്‍ സാദത്ത് (ആലുവ)വി.ഡി. സതീശന്‍ (പറവൂര്‍)കെ.ആര്‍.സുഭാഷ് (വൈപ്പിന്‍)ഹൈബി ഈഡന്‍ (എറണാകുളം)വി.പി.സജീന്ദ്രന്‍ (കുന്നത്തുനാട്)ജോസഫ് വാഴയ്ക്കന്‍ (മൂവാറ്റുപുഴ)പി.ടി.തോമസ്(തൃക്കാക്കര)ആര്‍. രാജാറാം (ദേവികുളം)സേനാപതി വേണു (ഉടുമ്പന്‍ചോല)സിറിയക് തോമസ് (പീരുമേട്)എ.സനീഷ് കുമാര്‍(വൈക്കം)തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം)ഉമ്മന്‍ചാണ്ടി (പുതുപ്പള്ളി)സി.ആര്‍.ജയപ്രകാശ് (അരൂര്‍)എസ്.ശരത് (ചേര്‍ത്തല)ലാലി വിന്‍സന്റ് (ആലപ്പുഴ)രമേശ് ചെന്നിത്തല (ഹരിപ്പാട്)എം.ലിജു (കായംകുളം)ബൈജു കലാശാല (മാവേലിക്കര)പി.സി. വിഷ്ണുനാഥ് (ചെങ്ങന്നൂര്‍)മറിയാമ്മ ചെറിയാന്‍ (റാന്നി)കെ.ശിവദാസന്‍ നായര്‍ (ആറന്മുള)കെ.കെ.ഷാജു (അടൂര്‍)സി.ആര്‍. മഹേഷ് (കരുനാഗപ്പള്ളി)സബിന്‍ സത്യന്‍ (കൊട്ടാരക്കര)ജഗദീഷ് (പത്തനാപുരം)എം.എം.ഹസന്‍ (ചടയമംഗലം)രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കുണ്ടറ)സൂരജ് രവി (കൊല്ലം)ശൂരനാട് രാജശേഖരന്‍ (ചാത്തന്നൂര്‍)വര്‍ക്കല കഹാര്‍ (വര്‍ക്കല)കെ.എസ്. അജിത്കുമാര്‍ (ചിറയിന്‍കീഴ്)പാലോട് രവി (നെടുമങ്ങാട്)ശരത്ചന്ദ്ര പ്രസാദ് (വാമനപുരം)എം.എ.വാഹിദ് (കഴക്കൂട്ടം)കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്)വി.എസ്. ശിവകുമാര്‍ (തിരുവനന്തപുരം)കെ.എസ്. ശബരീനാഥന്‍ (അരുവിക്കര)എ.ടി. ജോര്‍ജ് (പാറശാല) എന്‍.എന്‍. ശക്തന്‍ (കാട്ടാക്കട)എം.വിന്‍സന്റ് (കോവളം)ആര്‍.ശെല്‍വരാജ് (നെയ്യാറ്റിന്‍കര)