UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധിജിയുടെ ആശയങ്ങള്‍ മോദി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസുകാര്‍ക്ക് അസഹിഷ്ണുതയെന്ന് മുരളീധരന്‍

കോണ്‍ഗ്രസിന് ഗാന്ധി എന്നത് അധികാരത്തിലെത്താനുള്ള ഒരു മാര്‍ഗം മാത്രമാണ്

ഖാദിയെക്കുറിച്ച് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്കുണ്ടായിരുന്ന ആശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നതിലെ അസഹിഷ്ണുതയാണ് കോണ്‍ഗ്രസിനെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍. ഖാദി കമ്മിഷന്‍ പുറത്തിറക്കിയ കലണ്ടറിനെ വിവാദമാക്കുന്നതിന് പിന്നില്‍ ഈ അസഹിഷ്ണുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുകാര്‍ ഖാദിയെയും ഗാന്ധിജിയെയും ഒരുപോലെ മറക്കുകയായിരുന്നു. ഐക്യ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ബിജെപി അനുസ്മരിച്ചപ്പോഴാണ് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെക്കുറിച്ച് ഓര്‍ത്തത് തന്നെ. അവര്‍ അത് വിവാദമാക്കുകയും ചെയ്തു. ഒരുകാലത്ത് ദേശാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദിയെ അഴിമതിക്കാരുടെ യൂണിഫോമാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഖാദി കമ്മിഷന്‍ പുനരുദ്ധരിച്ചത്. മോദിയുടെ നേതൃത്വത്തില്‍ ഖാദി വളര്‍ച്ചയുടെ ഘട്ടത്തിലാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കഴിഞ്ഞവര്‍ഷം 29 ശതമാനം വളര്‍ച്ചയാണ് ഖാദി വില്‍പ്പനയിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ ഗാന്ധിയന്‍ ആശയങ്ങളെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുരളീധരന്‍ അവകാശപ്പെട്ടു.

ഇതിനെതരെ ദുഷ്ടലാക്കോടെ കോണ്‍ഗ്രസ് പ്രചരണം നടത്തുകയാണ്. കോണ്‍ഗ്രസിന് ഗാന്ധി എന്നത് അധികാരത്തിലെത്താനുള്ള ഒരു മാര്‍ഗം മാത്രമാണ്. അവര്‍ക്ക് ഗാന്ധി സ്‌നേഹം പുറമേ മാത്രമാണുള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍