UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണാചലില്‍ കോണ്‍ഗ്രസ് നേതാവിനെ ഡെ.സ്പീക്കറുടെ മകന്‍ വെടിവച്ചുകൊന്നു

ബിജെപി നേതാവ് തുംകെ ബാഗ്രയുടെ മകനാണു പ്രതി

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവിനെ സംസ്ഥാന നിയമസഭ ഡെപ്യൂട്ടി സ്പീക്കറുടെ മകന്‍ വെടിവച്ചു കൊന്നു. കോണ്‍ഗ്രസിന്റെ സെക്രട്ടറി പദവിയിലുള്ള നേതാവായ കെന്‍ജും കംസിയാണു ഡെ.സ്പീക്കര്‍ തുംകെ ബഗ്രയുടെ മകന്‍ കജും ബാഗ്രയുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ സിയാംഗ് ജില്ലയിലാണു സംഭവം. സിയംഗിലെ ആലോയിലിലുള്ള ഒരു ഹോട്ടലിന്റെ മുന്നിലാണു കംസി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം നടന്നത്. കംസിയും കെജും ബാഗ്രിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്നു ബാഗ്രി തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പറയുന്നു. ബാഗ്രിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് ബിജെപി എങ്ങനെയുള്ള ഭരണമാണു കാഴ്ചവയ്ക്കാന്‍ പോകുന്നതിന്റെ ഉദ്ദാഹരണമാണ് ഈ കൊലപാതകമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പിതാവിന്റെ ഔദ്യോഗിക വാഹനത്തില്‍ എത്തിയാണു മകന്‍ ഈ കൊല നടത്തിയതെന്നും പാര്‍ട്ടി ആരോപിച്ചു. കൊലപാതക കുറ്റത്തിനു പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഡെ.സ്പീക്കര്‍ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അഴിമുഖം പ്രതിനിധി

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍