UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓര്‍ഗനൈസറില്‍ കോണ്‍ഗ്രസ് നേതാവിന്റെ ലേഖനം, വിഷയം അഭിപ്രായ സ്വാതന്ത്ര്യവും രാജ്യദ്രോഹവും

അഴിമുഖം പ്രതിനിധി

ആര്‍ എസ് എസിന്റെ മാസികയായ ഓര്‍ഗനൈസറില്‍ രാജ്യദ്രോഹത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും കോണ്‍ഗ്രസ് നേതാവും വക്താവുമായ അഭിഷേക് മനു സിംഗ്വി എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചു.

ഓര്‍ഗനൈസസറിന്റെ അണിയറ പ്രവര്‍ത്തകര്‍ സിംഗ്വിയെ നിരന്തരം സമീപിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ലേഖനം എഴുതിയത്. ഇന്ത്യന്‍ ഭരണഘടനയുടെ വിജയമെന്നാണ് അദ്ദേഹമിതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായ വാദമാണ് കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും രാജ്യദ്രോഹവും കിടപ്പറയിലെ അപരിചിതരായ പങ്കാളികള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഐപിസിയിലെ രാജ്യദ്രോഹ കുറ്റ വകുപ്പുകള്‍ അമിതമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയുടെ അടുത്തകാലത്തെ പ്രസ്താവനകളെ അദ്ദേഹം കുറ്റപ്പെടുത്തുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍