UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും ഇന്ന് കോടതിയില്‍ ഹാജരാകും

അഴിമുഖം പ്രതിനിധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഇന്ന് ദല്‍ഹിയിലെ കോടതിയില്‍ ഹാജരാകും. മുന്‍ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി ഇരുവരും ജാമ്യാപേക്ഷ നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വൈകുന്നേരം മൂന്നു മണിയോടെയാണ് ഇരുവരും പാട്യാല കോടതിയില്‍ ഹാജരാകുക. കേസ് തള്ളിക്കളയണം എന്നാവശ്യപ്പെട്ട് ജനുവരിയില്‍ സുപ്രീംകോടതി സമീപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഗാന്ധി കുടുംബം ഉടമകളായ യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസ്സോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ കേസില്‍ സോണിയേയും രാഹുലിനേയും കൂടാതെ മറ്റു അഞ്ചുപേര്‍ കൂടെ പ്രതികളായുണ്ട്. സുമന്‍ ദുബേ, മോത്തി ലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോഡ എന്നിവരും യംഗ് ഇന്ത്യയുമാണ് കൂട്ടുപ്രതികള്‍. ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച പത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമകളാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. ഇന്ന് കോടതിയില്‍ നേതാക്കള്‍ ഹാജരാകുന്ന നേരത്ത് ശക്തിപ്രകടനത്തിനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് എല്ലാ കോണ്‍ഗ്രസ് എംപിമാരോടും കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍