UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക്; മണിപ്പൂരിലും മുന്നില്‍; ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്‌

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. അകാലിദള്‍-ബിജെപി സഖ്യം ഭരിക്കുന്ന പഞ്ചാബ്, ഭരണത്തുടര്‍ച്ച തേടുന്ന മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി അധികാരത്തിലിരിക്കുന്ന ഗോവയില്‍  ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് 63 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. തെരഞെടുപ്പില്‍ തകര്‍ന്നടിയുമെന്ന് കരുതിയ അകാലി-ബിജെപി സഖ്യം 31 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. അതേ സമയം അധികാരത്തില്‍ എത്തുമെന്ന് കരുതിയ ആം ആദ്മി പാര്‍ട്ടി 20 സീറ്റുകളുമായി പിന്നിലാണ്.

ഗോവയില്‍ ഒമ്പത് സീറ്റില്‍ കോണ്‍ഗ്രസും ഏഴു സീറ്റില്‍ ബിജെപിയും മുന്നിട്ടു നില്‍ക്കുകയാണ്.

മണിപ്പൂരില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഇപ്പോഴും മെച്ചപ്പെട്ട പ്രകടനമാണ് പാര്‍ട്ടി ഇത്തവണയും കാഴ്ച വച്ചിരിക്കുന്നത്. 16 സീറ്റില്‍ കോണ്‍ഗ്രസും 11 സീറ്റില്‍ ബിജെപിയും മുന്നിട്ടു നില്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍