UPDATES

കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് പ്രകടനം നടത്തി

അഴിമുഖം പ്രതിനിധി

രാജ്യത്ത് വളരുന്ന അസഹിഷ്ണുതയിലും ന്യൂനപക്ഷങ്ങള്‍ക്കും കലാകാരന്‍മാര്‍ക്കും ബുദ്ധിജീവികള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ നൂറോളം കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ രാഷ്ട്രപതി ഭവനിലേക്ക് പ്രകടനം നടത്തി. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഒരു മെമ്മോറാണ്ടം കൈമാറി. അസഹിഷ്ണുതയുടെ അന്തരീക്ഷത്തിന്റെ വേരറുക്കുന്നതിന് രാഷ്ട്രപതി ഭരണഘടനാ അധികാരം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സോണിയാ ഗാന്ധി രാഷ്ട്രപതിയെ കണ്ടിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെമ്പാടും വര്‍ഗീയ സംഘര്‍ഷം വളര്‍ത്തുകയാണെന്ന് സോണിയ ആരോപിച്ചു.

അതേസമയം രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് പറഞ്ഞു കൊണ്ട് ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്‌ലി സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെ എതിര്‍ത്തു. ഈ രാജ്യം ഒരിക്കലും അസഹിഷ്ണുക്കളായിരുന്നില്ലെന്നും ഇനി ഒരിക്കലും ആകുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനം നിരാശയുടെ ചിഹ്നമാണെന്ന് ബിജെപി നേതാവ് സമ്പിത് പത്ര പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍