UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം: കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവനില്‍

2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. എന്നാല്‍ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ പിന്തുണ നേടിയ ബിജെപി നേതാവ് മനോഹര്‍ പരീഖറനെയാണ് മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടുള്ള തന്ത്രത്തിന്റെ ഭാഗമായി ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറെ കാണെനെത്തി. 16 എംഎല്‍എമാര്‍ ഒപ്പിട്ട കത്തുമായാണ് ഇവര്‍ ഗവര്‍ണറെ കാണാന്‍ രാജ് ഭവനിലെത്തിയത്. ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കീഴ്‌വഴക്കം ഗോവയിലും പിന്തുടരണമെന്നാണ് ഇവരുടെ ആവശ്യം.

2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. എന്നാല്‍ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ പിന്തുണ നേടിയ ബിജെപി നേതാവ് മനോഹര്‍ പരീഖറനെയാണ് മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. ബിഹാറില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ആര്‍ജെഡിയും ഭരണകക്ഷിയായ ജെഡിയു – ബിജെപി സഖ്യത്തിന് തലവേദനയുണ്ടാക്കി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍