UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മാണി എന്ന മാരണം: മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണ്’; വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം

പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ കെ.എം.ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും മുഖപത്രത്തില്‍ പറയുന്നു

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിക്ക് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം.’മാണി എന്ന മാരണം’ എന്ന തലക്കെട്ടോട് കൂടിയാണ് കോണ്‍ഗ്രസിന്റെ മുഖപത്രം വീക്ഷണത്തില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. യുഡിഎഫ് മുന്നണി വിട്ടതാണ് മാണിക്കെതിരെ തിരിയാന്‍ വീക്ഷണത്തെ പ്രേരിപ്പിച്ചത്. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്നും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ കെ.എം.ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും മുഖപത്രത്തില്‍ പറയുന്നു.

കെ.എം.ജോര്‍ജ് മുതല്‍ പി.സി.ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ പീഡിപ്പിച്ചിട്ടുണ്ട്. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടെത്. സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് മാണി. മാണിയുടെ വിഷക്കൊമ്പുകൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ല. മകന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിനും ഒപ്പം തന്റെ മുഖ്യമന്ത്രി കസേരയോടുള്ള ഭ്രമത്തിനുവേണ്ടി എന്തു രാഷ്ട്രീയ അശ്ലീലതയും ചെയ്യാന്‍ മാണി മടിക്കില്ല. പാര്‍ട്ടിയിലെ അടിമതോറ്റങ്ങളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകും. ഇങ്ങനെ പോകുന്നു മുഖപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍