UPDATES

വാര്‍ത്തകള്‍

കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ല, മൂന്നാം മുന്നണിയുടെ സര്‍ക്കാര്‍ വരണം: പ്രകാശ് രാജ്

ബിജെപി ശക്തികേന്ദ്രമായ ബംഗളൂരു സെന്‍ട്രലില്‍ ജനവിധി തേടുന്ന പ്രകാശ് രാജ്, ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബിജെപിക്കെതിരെ തനിക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് മതനിരപേക്ഷ പാര്‍ട്ടിയല്ലെന്നും കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്നും നടനും ബംഗളൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്. ബംഗളൂരുവില്‍ മനോരമ ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി ശക്തികേന്ദ്രമായ ബംഗളൂരു സെന്‍ട്രലില്‍ ജനവിധി തേടുന്ന പ്രകാശ് രാജ്, ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബിജെപിക്കെതിരെ തനിക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഎമ്മും ആം ആദ്മി പാര്‍ട്ടിയും മാത്രമാണ് പ്രകാശ് രാജിനെ പിന്തുണക്കുന്നത്. സംഘപരിവാറിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിക്കുന്ന പ്രകാശ് രാജ് കഴിഞ്ഞ വര്‍ഷം കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രചാകണം നടത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍