UPDATES

ട്രെന്‍ഡിങ്ങ്

പ്രതിസന്ധി രൂക്ഷം, ഇനി ടെലിവിഷന്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സില്ല, ഒരു മാസത്തേക്ക് തങ്ങളെ പ്രതീക്ഷിക്കേണ്ടെന്ന് വക്താവ്

ഒരു മാസത്തേക്ക് ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് ഇല്ല

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസ് ടെലിവിഷന്‍ ചര്‍ച്ചകളില്‍ വിട്ടുനില്‍ക്കുന്നു. ഒരു മാസത്തേക്ക് പാര്‍ട്ടി പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദിപ് സിംങ് സുര്‍ജ്ജേവാല അറിയിച്ചു.
‘ടെലിവിഷന്‍ ചര്‍ച്ചകളിലേക്ക് ഒരു മാസത്തേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു’ രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഗുരുതരമായ പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ രൂപപ്പെട്ടത്. ഇത് വിശദീകരിക്കാനുള്ള ബുദ്ധിമുട്ടാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
നേതൃസ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും കോണ്‍ഗ്രസിനെ അലട്ടുന്നു. ഇതിന് പുറമെയാണ് മധ്യപ്രദേശ് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുളള വിമതപ്രശ്‌നങ്ങള്‍.

18 സംസ്ഥാനങ്ങളില്‍നിന്നാണ് കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടത്. പരമ്പരാഗതമായി പാര്‍ട്ടി നിലനിര്‍ത്തിപോന്ന അമേത്തി പോലുള്ള മണ്ഡലങ്ങളിലും പാര്‍ട്ടി പരാജയപ്പെട്ടു. ഇതേതുടര്‍ന്നാണ്‌ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. പാര്‍ട്ടി നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍  നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണന്നാണ് സൂചന.

ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് വര്‍ധിപ്പിച്ച് 303-ല്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ സീറ്റ് നില 44-ല്‍ നിന്ന് കേവലം 52 ആയാണ് ഉയര്‍ന്നത്. അത് തന്നെ കേരളത്തില്‍ നിന്ന് വന്‍ കൊയ്ത്ത് നടത്തിയത് കൊണ്ട് മാത്രം. പരാജയ കാരണം വിലയിരുത്താന്‍ കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുക തന്നെ ചെയ്തു. പി ചിദംബരം, കമല്‍ നാഥ്, അശോക്‌ ഗെഹ്ലോട്ട് എന്നിവര്‍ മക്കളുടെ സീറ്റിനും അവരെ വിജയിപ്പിക്കാനും മാത്രം ശ്രമിച്ചപ്പോള്‍ റാഫേല്‍ അടക്കമുള്ള വിഷയങ്ങളില്‍ തനിക്ക് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് യാതൊരു പിന്തുണയും കിട്ടിയില്ല എന്ന് തന്നെ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ‘ഈ മുറിയില്‍ ഇരിക്കുന്നവരാണ് കോണ്‍ഗ്രസിന്റെ അന്തകര്‍’ എന്നാണ് പ്രിയങ്ക ഗാന്ധി പ്രവര്‍ത്തക സമിതി അംഗങ്ങളെ വിമര്‍ശിച്ചത്.

read more:സ്മൃതി ഇറാനിയുടെ അനുയായിയെ കൊന്നത് ബിജെപിക്കാര്‍ തന്നെ; മൂന്ന് പേര്‍ അറസ്റ്റില്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍