UPDATES

ബ്രിക്‌സ് ഉച്ചകോടിയുടെ ചിഹ്നം താമര; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ചിഹ്നമായി താമര ഉപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. ഗോവയില്‍ ഒക്ടോബര്‍ 15,16 തിയ്യതികളിലായി നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് ചിഹ്നമായി താമര ഉപയോഗിക്കുന്നത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിരിക്കുന്നത്.

ഇതിനെതിരെ കോണ്‍ഗ്രസിന്റെ ഗോവ രാജ്യസഭാംഗം ശാന്താറാം നായിക് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. ബ്രിക്‌സ് ഉച്ചകോടിയുടെ ചിഹ്നമായി താമര ഉപയോഗിച്ചതിനാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചിഹ്നം മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി ആദ്യം ഗോവയില്‍ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍