UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേതാജിയുടെ മകള്‍ക്ക് കോണ്‍ഗ്രസ് ധനസഹായം നല്‍കിയിരുന്നുവെന്ന് രേഖകള്‍

അഴിമുഖം പ്രതിനിധി

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മകള്‍ അനിതാ ബോസ് 1960-ല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും അന്ന് പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയില്‍ താമസിച്ചിരുന്നുവെന്നും രേഖകള്‍.

ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഡീക്ലാസിഫൈ ചെയ്ത രേഖകളിലാണ് ഈ വിവരമുള്ളത്. ജര്‍മ്മനിയില്‍ താമസിച്ചിരുന്ന അനിതാ ബോസിന് 1964-വരെ കോണ്‍ഗ്രസ് വര്‍ഷന്തോറും 6000 രൂപ അയച്ചിരുന്നു. 1965-ല്‍ അവര്‍ അമേരിക്കന്‍ പൗരനായ മാര്‍ട്ടിന്‍ റ്റാഫിനെ വിവാഹം ചെയ്തതിനുശേഷം അനിതയ്ക്ക് പണം അയച്ചിരുന്നത് പാര്‍ട്ടി നിര്‍ത്തുകയായിരുന്നു.

എന്നാല്‍ നേതാജിയുടെ ഭാര്യയായ എമിലി ഷെക്കല്‍ കോണ്‍ഗ്രസിന്റെ പക്കല്‍ നിന്നും പണം സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നുവെന്നും പുറത്തു വന്ന രേഖകള്‍ വെളിപ്പെടുത്തുന്നു. നേതാജി ജര്‍മ്മനിയില്‍ വസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എമിലിയെന്നും സര്‍ക്കാരിന്റെ രേഖകളില്‍ പറയുന്നുണ്ട്. ഇന്ന് നേതാജിയുടെ 119-ാം ജന്മദിനമാണ്. നേതാജിയുടെ ദുരൂഹ തിരോധാനം സംബന്ധിച്ച 25 ഫയലുകള്‍ വീതം മാസംതോറും ഡീക്ലാസിഫൈ ചെയ്ത് പുറത്തുവിടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍