UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരഖണ്ഡ് വിശ്വാസവോട്ടെടുപ്പ്: കോണ്‍ഗ്രസ് വിമതര്‍ക്ക് വോട്ടില്ല

അഴിമുഖം പ്രതിനിധി

നിയമസഭയില്‍ നിന്നും സ്പീക്കര്‍ അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്ത് ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഉത്തരഖണ്ഡ് ഹൈക്കോടതി തള്ളി. സുപ്രീംകോടതി നിര്‍ദ്ദേശം പ്രകാരം നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഈ വിമത എംഎല്‍എമാര്‍ക്ക് വോട്ട് ചെയ്യാനാകില്ല. ഇത് ബിജെപിക്ക് തിരിച്ചടിയും കോണ്‍ഗ്രസിന് ആശ്വാസവുമായി.

എന്നാല്‍ വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ വിമത എംഎല്‍എമാര്‍ സമീപിച്ചു. നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന്‌ വിമത എംഎല്‍എയായ വിജയ് ബഹുഗുണ പറഞ്ഞു. 

വോട്ടെടുപ്പ് നടക്കുന്ന സമയത്ത് ഈ ഒമ്പതു പേരും അയോഗ്യരാണെങ്കില്‍ വോട്ട് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു.

ഇപ്പോള്‍ 70 അംഗ നിയമസഭയില്‍ ബിജെപിക്ക് 28 എംഎല്‍എമാരും കോണ്‍ഗ്രസിന് 27 ഉം ബിഎസ് പിക്ക് രണ്ടും ഉത്തരഖണ്ഡ് ക്രാന്തി ദളിന് ഒന്നും എംഎല്‍എമാരുള്ളപ്പോള്‍ ഒമ്പത് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിമതരും ഒരു എംഎല്‍എ ബിജെപി വിമതനുമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍