UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസില്‍ തര്‍ക്ക സീറ്റുകളില്‍ പാനല്‍

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അതിനിടെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ അനുരഞ്ജന ശ്രമം പാളി. ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി ക്ഷുഭിതനായി സംസാരിച്ചു. സുധീരനും ഉമ്മന്‍ചാണ്ടിയും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. വിട്ടുവീഴ്ച വേണമെന്ന ചെന്നിത്തലയുടെ ആവശ്യത്തെ എ ഗ്രൂപ്പ് നേതാക്കള്‍ തള്ളി.

മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും സുധീരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുന്നുണ്ട്. ഇന്ന് വൈകിട്ട് നാലു മണിക്കാണ് സോണിയയെ സുധീരന്‍ കാണുന്നത്.

തര്‍ക്കമുള്ള അഞ്ച് സീറ്റുകളിലും പാനല്‍ വന്നേക്കും.

കോന്നിയില്‍ അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായി. പത്തനംതിട്ടയിലെ 11 ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ രാജിക്കൊരുങ്ങി. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ നഷ്ടം സംഭവിച്ചാല്‍ അതിന് ഉത്തരവാദി സുധീരനായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

പാറശാല സീറ്റില്‍ എ ടി ജോര്‍ജ്ജിനെ മാറ്റണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശശി തരൂര്‍ എംപിയെ സോണിയ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍