UPDATES

ജൈവ കൃഷി സിപിഐഎമ്മിനെ അഭിനന്ദിച്ച് അജയ് തറയില്‍

അഴിമുഖം പ്രതിനിധി

സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി കൃഷിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആഹ്വാനം ഏറ്റെടുത്ത് നടത്തിയത് സിപിഐഎമ്മാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ ഒരു വീട്ടില്‍ ഒരു അടുക്കളത്തോട്ടം എന്ന മുദ്രവാക്യവും ,ജൈവകൃഷി യുടെ പ്രസക്തിയുംഏറ്റവും കൂടുതല്‍ പ്രചരണ രംഗത്തേയ്ക്ക് കൊണ്ട് വന്നത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ്. അന്യ സംസ്ഥാന പച്ചക്കറികള്‍ വിഷലിപ്തമാണ് എന്നത് കൊണ്ട് നമ്മള്‍ക്ക് നമ്മുടെതായ ആവശൃങ്ങള്‍ക്കനുസരിച്ച് പച്ചക്കറികള്‍ ഇവിടെ തന്നെ ഉല്‍പാദിപ്പിക്കാം എന്നൊരു ആശയം സുധീരന്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയതിനുശേഷം നടത്തിയ ആദ്യത്തെ കേരളയാത്രയെ തന്നെ ജനപക്ഷയാത്രയെന്ന് നാമകരണം ചെയ്യുകയും ജനങ്ങളുടെ ആവശ്യങ്ങളടങ്ങിയ വലിയ ഒരു പ്രചരണമാണ് അദ്ദേഹം നടത്തിയത്. അദ്ദേഹം മുഖ്യമായും ഉന്നയിച്ചത് ജൈവ പച്ചക്കറി ക്യഷിയുടെ പ്രസക്തിയെക്കുറിച്ചും ഓരോ വീട്ടിലും ഒരു അടുക്കളത്തോട്ടത്തിന്റെ ആവശ്യകതയെക്കുറിച്ചുമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സ് കമ്മറ്റികളോടും പ്രവര്‍ത്തകരോടും ജൈവപച്ചക്കറി ക്യഷിത്തോട്ടങ്ങളും, അടുക്കളത്തോട്ടങ്ങളും തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

ജനപക്ഷയാത്രയെ ചിലര്‍ ”പച്ചക്കറി ജാഥയായി ” ആക്ഷേപിച്ചിരുന്നു.
പക്ഷേ സുധീരന്റെ അഭ്യര്‍ത്ഥന കേരളത്തില്‍ കേട്ടതും,കൈക്കൊണ്ടതും സിപിഐഎം ആണ് എന്ന് തോന്നുന്നു. കേരളത്തിലെ 14 ജില്ല കളിലും സിപിഐഎം ജൈവകൃഷിത്തോട്ടങ്ങള്‍ ഉണ്ടാക്കുകയും ടണ്‍ കണക്കിന് പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുകയും, കഴിഞ്ഞ വിഷുവിന് അവര്‍ വിപണിയില്‍ ഇറക്കുകയുമുണ്ടായി. ഈ ഓണത്തിന് എല്ലാ ജില്ലയിലും സിപിഐഎമ്മിന്റെ ജില്ലകമ്മറ്റികളും, ഏരിയാ കമ്മറ്റികളും ജൈവ പച്ചക്കറി വിപണിയിലിറക്കി എന്ന് പറയുബോള്‍ സിപിഐഎം കേരളത്തില്‍ ചെയ്തിരിക്കുന്ന ഏറ്റവും സ്തുത്യര്‍ഹമായ ഒരുകാര്യമാണ് ഈ പച്ചക്കറിഉല്‍പാദനം എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒരു കോണ്‍ഗ്രസ്സ് കമ്മറ്റികളും സുധീരന്റെ അഭ്യര്‍ത്ഥന മാനിച്ചതായി ഇതേവരെ എനിക്ക് മനസ്സിലായിട്ടില്ല. ഇത് വളരെ ഖേദകരമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍