UPDATES

വാര്‍ത്തകള്‍

ഇടതുപക്ഷത്തെ ചോദ്യം ചെയ്താല്‍ കൊല്ലപ്പെടും, മോദിയെ ചോദ്യം ചെയ്താല്‍ സിബിഐ പിന്നാലെ വരും: കോണ്‍ഗ്രസ് വക്താവ് സൂര്‍ജെവാല

നിങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇങ്ങനെ ചോദ്യം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എന്തുകൊണ്ട് ഉത്തരം പറയുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഇതാണ് ജനാധിപത്യം.

രാഹുല്‍ ഗാന്ധിയുടെ വയനാട്, ദക്ഷിണേന്ത്യന്‍ മത്സര സാധ്യതകളില്‍ തീരുമാനമായില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ജീപ് സിംഗ് സൂര്‍ജെവാല. കേരളത്തിലേയും കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും പാര്‍ട്ടി ഘടകങ്ങള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതില്‍ സന്തോഷമുണ്ടെന്നും ഇവിടങ്ങളിലെ ജനങ്ങളുടെ സ്നേഹവും വികാരവും മനസിലാക്കുന്നതായും തീരുമാനമായാല്‍ സന്തോഷത്തോടെ അറിയിക്കുമെന്നും സൂര്‍ജെവാല അറിയിച്ചു.

നിങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇങ്ങനെ ചോദ്യം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എന്തുകൊണ്ട് ഉത്തരം പറയുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഇതാണ് ജനാധിപത്യം. നിങ്ങള്‍ക്ക് ഇടതുപക്ഷത്തെ ഇങ്ങനെ ചോദ്യം ചെയ്യാനാവില്ല, നിങ്ങള്‍ ലിഞ്ച് ചെയ്യപ്പെടും. കൊല്ലപ്പെട്ടേക്കാം. മോദിയോടാണ് ചോദിച്ചിരുന്നെങ്കില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും നിങ്ങളുടെ പിന്നാലെ വന്നേനെ. എന്റെ പാര്‍ട്ടിയോടും എന്റെ നേതാവിനോടുമുള്ള നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി. അമേഥിയാണ് തന്റെ കര്‍മ ഭൂമി എന്ന് രാഹുല്‍ ഒരു ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. അത് ഞാന്‍ ആവര്‍ത്തിക്കുന്നു.

രാജ്യത്തെ അഞ്ച് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പണം നല്‍കുന്ന ന്യായ് പദ്ധതി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കും. പ്രതിവര്‍ഷം 72000 രൂപ കുടുംബനാഥകള്‍ക്കായിരിക്കും നല്‍കുക എന്നും സൂര്‍ജെവാല പറഞ്ഞു. കാപട്യക്കാരനായ മോദിജി റാഫേല്‍ കരാറിന്റെ ഭാഗമായി 30,000 കോടി രൂപ തന്റെ ചങ്ങാതിക്ക് നല്‍കുന്നു. എന്നാല്‍ 6000 രൂപ പ്രതിമാസം പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നില്ല – സൂര്‍ജെവാല കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍