തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ കോണ്‍ഗ്രസിന്റെയോ പിന്തുണയില്ലാതെ യെച്ചൂരിക്ക് നിയമസഭയിലെത്താന്‍ സാധിക്കില്ല
രാജ്യസഭ തെരഞ്ഞെടുപ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. പിന്തുണ തേടി യെച്ചൂരി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഗുല്‍ ഗാന്ധിയെ കണ്ടിരുന്നു. ബംഗാളില്‍ നിന്നുള്ള എംപിയായ യെച്ചൂരിയുടെ കാലാവധി ഓഗസ്റ്റില്‍ അവസാനിക്കും.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തക നയങ്ങളും രാഷ്ട്രപതി തെരഞ്ഞെടുപ്പുമാണ് രാജ്യസഭാ സീറ്റുമാണ് ഇരുവരുടെ ചര്‍ച്ചയില്‍ വിഷയങ്ങളായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ കോണ്‍ഗ്രസിന്റെയോ പിന്തുണയില്ലാതെ യെച്ചൂരിക്ക് രാജ്യസഭയിലെത്താന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പിന്തുണ നേടാ്ന്‍ യെച്ചൂരി തീരുമാനിച്ചത്. അതേസമയം ദേശീയ രാഷ്ട്രീയത്തിലും സിപിഎമ്മിലും ഈ തീരുമാനം വലിയ പ്രതിഷേധം സൃഷ്ടിക്കും.
സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെതിരെ സിപിഎമ്മില്‍ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഎം തീരുമാനം ലംഘിച്ചാണ് സഖ്യമെന്ന് പിബിയും പാര്‍ട്ടി കോണ്‍ഗ്രസും വിലയിരുത്തി. സഖ്യം സംസ്ഥാന നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്വം എന്ന വിമര്‍ശനം ഉയര്‍ന്നു.