UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍ ഗാന്ധിയുടെ പകരക്കാരന്‍ ഇന്ന് രാത്രിയോടെ; സാധ്യതകള്‍ ഇങ്ങനെ

തീരുമാനത്തില്‍ പങ്കാളികളാവില്ലെന്ന് സോണിയയും രാഹുലും, അഞ്ച് സമിതികള്‍ വിവിധ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിയ്ക്ക് പകരക്കാരനെ കണ്ടെത്തുന്നത് ഇന്ന് രാത്രിയോടെയെന്ന് സൂചന. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം വൈകുന്നത്. സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് പ്രവര്‍ത്തക സമിതി അഞ്ച് വിഭാഗങ്ങളെ നിശ്ചയിച്ചു.

വടക്ക് കിഴക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് വടക്ക് എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. മേഖലകളിലെ നേതാക്കന്മാരുമായി ചര്‍ച്ച നടത്താനാണ് അഞ്ച് വിഭാഗങ്ങളെ തീരുമാനിച്ചത്. അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിലാണ് തീരുമാനം.

രാത്രി എട്ട് മണിക്ക് വീണ്ടും യോഗം ചേര്‍ന്ന് ഇന്ന് രാത്രി ഒമ്പത് മണിയോടെ പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമാകുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. സോണിയാഗാന്ധിയുടെ വീട്ടില്‍ എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ ഇനി തീരുമാനം വൈകിപ്പിക്കരുതെന്ന് തീരുമാനം എടുത്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു.

സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരുകള്‍ പടിഞ്ഞാറ്, വടക്ക മേഖലകളിലെ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവര്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുടെ ഭാഗമാകാനില്ലെന്നായിരുന്നു ഇവരുടെ തീരുമാനം. ഉച്ചയ്ക്ക് പിരിഞ്ഞ യോഗം രാത്രി വീണ്ടും ചേരും.

മുകള്‍ വാസ്‌നിക്കിന്റെ പേരിനാണ് ഇപ്പോള്‍ മുന്‍ഗണന കിട്ടുന്നത്. മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവായ മുകുള്‍ വാസ്‌നിക്ക് കഴിഞ്ഞ രണ്ട ദശാബദ്ത്തിലേറെ കോണ്‍ഗ്രസ് സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനമടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. 25-ാം വയസ്സില്‍ എംപിയായി. എന്‍എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അധ്യക്ഷനായിരിന്നു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ രാമചന്ദ്ര വാസ്‌നിക്കിന്റെ മകനാണ്. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അവസാനം കോണ്‍ഗ്രസ് പ്രസിഡന്റായത് സീതാറാം കേസരിയായിരുന്നു. ഇദ്ദേഹത്തില്‍നിന്നാണ് സോണിയാഗാന്ധി സ്ഥാനം ഏറ്റെടുത്തത്. കേസരിയെ അപമാനിച്ച് പുറത്താക്കുകയായിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു.
ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പി വി നരസിംഹറാവുവും സീതാറാം കേസരിയും മാത്രമാണ് ഗാന്ധി കുടുംബത്തില്‍നിന്ന് പുറത്തുനിന്ന് കോണ്‍ഗ്രസിന്റെ പ്രസിഡന്റായ നേതാക്കള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍