UPDATES

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്ത സെര്‍വര്‍ ബംഗളൂരില്‍; ഐപി അഡ്രസ് സ്‌കാന്‍ഡിനേവിയയില്‍

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയുംകോണ്‍ഗ്രസിന്റെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐടി നിയമത്തിലെ 66-ാം വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡിസിപി അന്‍യേഷ് റോയിയുടെ നേതൃത്വത്തിലുള്ള സൈബര്‍ സെക്യൂരിറ്റി ടീമാണ് കേസ് അന്വേഷിക്കുന്നത്.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഹാക്കേഴ്‌സ് ലോഗിന്‍ ചെയ്ത സെര്‍വര്‍ ബംഗളൂരിലാണ്. പക്ഷെ ഐപി അഡ്രസ് സ്‌കാന്‍ഡിനേവിയയില്‍ ഉള്‍പ്പെടുന്ന നോര്‍വെ സ്വീഡന്‍ തുടങ്ങിയ ഏതോ രാജ്യത്തില്‍ നിന്നുമാണെന്നുള്ളത് പോലീസിന് ആശകുഴപ്പം സൃഷ്ടിക്കുന്നുണ്ട്. പല ഐപി അഡ്രസുകള്‍ ഹാക്കേഴ്‌സ് ഉപയോഗിക്കുന്നതിനാല്‍ അവരെ കണ്ടെത്താന്‍ നല്ല ബുദ്ധിമുട്ടായിരിക്കും. പോലീസ് നിരീക്ഷണത്തില്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത് ആന്റി വൈറസ് സോഫ്റ്റ് വെയര്‍ പുതിക്കിയപ്പോള്‍ ഐപി അഡ്രസ് ഹാക്കേഴ്‌സിന് കിട്ടിയെന്നാണ്.

ബുധനാഴ്ച വൈകുന്നേരമാണ് രാഹുലിന്റെ @OfficeOfRG എന്ന ഓഫീസ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഹാക് ചെയ്ത അക്കൗണ്ടില്‍ നിന്നും രാഹുലിനെയും ഗാന്ധി കുടുംബത്തെയും കുറിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ ഹാക്കര്‍മാര്‍ ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ ഈ ട്വീറ്റുകള്‍ നീക്കം ചെയ്തെങ്കിലും ഇവ അണ്‍നോട്ടീസ്ഡ് ട്വീറ്റുകളിലേക്ക് മാറിയിട്ടില്ല.

ട്വീറ്റുകളില്‍ ഒന്ന് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നതും മറ്റൊന്ന് യുപിഎ ഭരണകാലത്ത് അഴിമതികള്‍ നടത്തിയിതായി പറഞ്ഞും ഉള്ളതാണ്. അക്കൗണ്ടിന്റെ ഹാന്‍ഡില്‍ നെയിം മാറ്റി Officee of Retard Gan എന്നും ആക്കിയിട്ടുണ്ട്. തീര്‍ത്തും അശ്ലീലമായ പദങ്ങള്‍ ഉപയോഗിച്ചുള്ള ട്വീറ്റുകളാണ് ഹാക്കര്‍മാര്‍ ചെയ്തിരിക്കുന്നത്. 1.2 മില്യണ്‍ ഫോളോവേഴ്സുള്ളതാണ് രാഹുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്. വ്യാഴാഴ്ച രാവിലെയാണ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് അധിക്ഷേപകരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍