UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂമി കുംഭകോണം: ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

അഴിമുഖം പ്രതിനിധി

ഗിര്‍ വനങ്ങള്‍ക്ക് സമീപം ചുരുങ്ങിയ വിലയ്ക്ക് മകള്‍ അനര്‍ പട്ടേലിന് ഭൂമി നല്‍കിയതിന്റെ പേരില്‍ വിവാദത്തിലായ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ നിരീക്ഷണത്തിലെ അന്വേഷണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊതുസ്വത്ത് നിര്‍ലജ്ജമായി കൊള്ളയടിക്കുന്നതില്‍ സ്വജനപക്ഷപാതം കാണിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

2010-ലാണ് സ്‌ക്വയര്‍ മീറ്ററിന് 15 രൂപയ്ക്ക് 250 ഏക്കര്‍ ഭൂമി ബിജെപി സര്‍ക്കാര്‍ ആനന്ദിബെന്‍ പട്ടേലിന്റെ മകളുടെ കമ്പനിക്ക് നല്‍കിയത്. അനറിന്റെ വൈള്‍ഡ് വുഡ്‌സ് റിസോര്‍ട്ട്‌സ് ആന്റ് റിയാലിറ്റീസിന് ഏക്കറിന് 60,000 രൂപയ്ക്കാണ് ഭൂമി ലഭിച്ചിരുന്നത്. റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനാണ് ഭൂമി നല്‍കിയതെങ്കിലും ഇതുവരേയും നിര്‍മ്മിച്ചിട്ടില്ല. 125 കോടി രൂപയുടെ ഭൂമിയാണ് 1.5 കോടി രൂപയ്ക്ക് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു.

പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ പൊതു ഭൂമി എല്ലാ നടപടി ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് കൈമാറിയതെന്നും ശര്‍മ്മ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍