UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി

അഴിമുഖം പ്രതിനിധി

രാജസ്ഥാന്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബി ജെ പിക്ക് കനത്ത തിരിച്ചടി. 24 പഞ്ചായത്ത് സമിതികളില്‍ 13 എണ്ണത്തിലും 6 ജില്ല പരിഷദുകളില്‍ 4 ലും 7 മുന്‍സിപ്പല്‍ സീറ്റുകളില്‍ 2 എണ്ണത്തിലും കോണ്‍ഗ്രസ്സ് വിജയിച്ചു. 7 പഞ്ചായത്ത് സീറ്റുകളില്‍ മാത്രമാണ് ബി ജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 3 സീറ്റില്‍ സ്വതന്ത്രരും ഒരു സീറ്റില്‍ ബി എസ് പിയും വിജയിച്ചു. ജില്ലാ പരിഷദ് സീറ്റുകളില്‍ ഒന്നില്‍ പോലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചില്ല. 2 സീറ്റുകളില്‍ ബി എസ് പിയാണ് വിജയിച്ചത്.  കോണ്‍ഗ്രസ്സ് ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച് ഉയര്‍ന്നുവരുന്നതിന്‍റെ സൂചനായി ഈ ഫലത്തെ കാണാമെന്ന് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സച്ചിന്‍ പൈലറ്റ് പറഞ്ഞു. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍