UPDATES

സിനിമാ വാര്‍ത്തകള്‍

‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ’ ; പ്രദർശനം തടഞ്ഞും കാണികളെ ഭീഷണിപെടുത്തിയും കോൺഗ്രസ് പ്രവർത്തകർ

‘കോൺഗ്രസിന്റെ ഉന്നത നേതാക്കളെ അപമാനിക്കുന്നു ഈ ചിത്രം ഒരിടത്തും തങ്ങൾ പ്രദർശിപ്പിക്കില്ല’

‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ’ ചിത്രത്തിന്റെ പ്രദർശനം തടഞ്ഞ്
കോൺഗ്രസ് പ്രവർത്തകർ. ബംഗാളിലെ കൊല്‍ക്കത്തയിലെ ക്വസ്റ്റ് മള്‍ട്ടിപ്ലക്‌സില്‍ ചിത്രത്തിന്റെ പ്രദര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. കോണ്‍ഗ്രസിന്റെ പതാകയുമായി എത്തിയായിരുന്നു ഇവര്‍ പ്രതിഷേധം നടത്തിയത്. രാത്രി 8 മണിയുടെ പ്രദർശനമാണ് തടസപ്പെടുത്തിയത്.

ചിത്രം കോൺഗ്രസിന്റെ ഉന്നത നേതാക്കളെ അപമാനിക്കുന്നു എന്നാരോപിച്ചാണ് പ്രദർശനം തടയുകയും, സ്ക്രീൻ വലിച്ചു കീറുകയും, സിനിമ കാണാൻ എത്തിയവരെ ഭീഷണി പെടുത്തുകയും ചെയ്തത്. സോണിയ ഗാന്ധി , രാഹുൽ ഗാന്ധി ,മൻമോഹൻ സിങ് എന്നിവരെ മോശമായി ചിത്രികരിക്കുന്ന ഈ ചിത്രം ഇവിടെ മാത്രമല്ല ഒരിടത്തും തങ്ങൾ പ്രദർശിപ്പിക്കില്ലന്നാണ് പ്രതിഷേധക്കാർ പറയുന്നത് . എന്നാൽ ബംഗാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരും പ്രതിഷേധത്തിന്റെ ഭാഗമായില്ല.

അതേസമയം പോലീസ് സംരക്ഷണത്തിൽ ചിത്രത്തിന്റെ പ്രദർശനം തുടർന്നു. ചിത്രത്തിന്റെ ഒരു പ്രദർശനവും മുടക്കില്ലന്നും തീയേറ്റർ മാനേജ്‌മന്റ് വ്യക്തമാക്കി.

സൗത്ത് കൊൽക്കത്തയിലെ ഭവാനിപ്പൂർ ഏരിയയിലെ ഇന്ദ്ര സിനി ഹാളിനു മുന്നിലും പ്രതിഷേധം നടന്നിരുന്നു. ചിത്രം ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണെന്ന് അവർ ആരോപിച്ചു. അതേസമയം ചിത്രത്തിന്റെ പേരില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പാടില്ലായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓംപ്രകാശ് മിശ്ര പ്രതികരിച്ചു.

ആവിഷ്‌ക്കാര സ്വാതന്ത്യം ഉറപ്പാക്കുന്നത് കൊണ്ട് ഒരു തരത്തിലുള്ള പ്രക്ഷോപങ്ങൾക്കും പിന്തുണയുണ്ടാവില്ലന്ന് യൂത്ത് കോൺഗ്രസ്സും അറിയിച്ചു.

ബോളിവുഡ് താരം അനുപം ഖേര്‍ മന്‍മോഹന്‍ സിംഗായി എത്തുന്ന ചിത്രം വസ്തുതയെ വളച്ചൊടിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മന്‍മോഹന്‍ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍