UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത്തിന്റെ ആത്മഹത്യ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് : മീന കന്ദസാമി

അഴിമുഖം പ്രതിനിധി

ആത്മഹത്യ ഒരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണെന്ന് പ്രശസ്ത തമിഴ്- ഇംഗ്ലിഷ് എഴുത്തുകാരി മീന കന്ദസാമി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കോണ്‍സിക്വന്‍സസ് ഓഫ് ദ ഇന്ത്യന്‍ റിലീജിയണ്‍ ആന്റ് ദ സൂയിസൈഡ് ഓഫ് രോഹിത് വെമുല എന്ന വിഷയത്തില്‍ ഷാഹിന കെ റഫീഖുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രോഹിത്തിന്റെ ആത്മഹത്യ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണെന്ന് അവര്‍ വ്യക്തമാക്കി. രോഹിത് ഒരു ദളിതനല്ലായിരുന്നെങ്കില്‍ അവനെ വെറുതെ വിടുമായിരുന്നോ എന്ന രോഹിതിന്റെ സഹോദരന്റെ ചോദ്യത്തിന് എന്ത് മറുപടിയാണുള്ളതെന്നും അവര്‍ ചോദിച്ചു. ഇന്ത്യയിലെല്ലായിടത്തും പ്രമുഖ കോളേജുകളിലും സര്‍വകലാശാലകളിലും ദളിതരെ നികൃഷ്ടരായികണ്ട് പെരുമാറുന്ന വ്യവസ്ഥിതിയാണ് ഇന്ന് നിലവിലുള്ളതെന്നും ബ്രാഹ്മണ്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉയര്‍ന്ന ജാതിക്കാരുടെയും ഉന്നമനത്തിനു വേണ്ടിമാത്രം സംസാരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിരുത്തരവാദിത്വപരമായ നിലപാടിനെയും മീന വിമര്‍ശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍