UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസ്: സുപ്രിംകോടതി അവസാനിപ്പിച്ചു

പോലീസ് മേധാവിയായി ചുമതലയേറ്റതോടെ സര്‍ക്കാരുമായുള്ള തര്‍ക്കം തുടരേണ്ടതില്ലെന്നാണ് സെന്‍കുമാറിന്റെ നിലപാട്

ടിപി സെന്‍കുമാറിന്റെ പരാതിയെ തുടര്‍ന്ന് സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രിംകോടതി അവസാനിപ്പിച്ചു. കോടതി വിധി നടപ്പാക്കിയെന്നും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മാപ്പു നല്‍കണമെന്നും ചൂണ്ടിക്കാട്ടി നളിനി നെറ്റോ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

സംസ്ഥാന പോലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാന്‍ വൈകിയതിനാണ് സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യക്കേസ് സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെയായിരുന്നു കേസ്. ജഡ്ജിമാരായ മദന്‍ ബി ലൊക്കൂര്‍, ദീപക് ഗുപ്ത എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

നളിനി നെറ്റോ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തോടൊപ്പം സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചതിന്റെ പകര്‍പ്പും കോടതിക്ക് കൈമാറി. പോലീസ് മേധാവിയായി ചുമതലയേറ്റതോടെ സര്‍ക്കാരുമായുള്ള തര്‍ക്കം തുടരേണ്ടതില്ലെന്നാണ് സെന്‍കുമാറിന്റെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍