UPDATES

വിപണി/സാമ്പത്തികം

പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തി; മാര്‍ച്ച് 13ഓടെ നിയന്ത്രണം പൂര്‍ണമായും നീക്കം ചെയ്യും

നോട്ട് അസാധുവാക്കലിന് ശേഷം പണം പിന്‍വലിക്കുന്നതിന് കൊണ്ടുവന്ന നിന്ത്രണം പൂര്‍ണമായും നീക്കം ചെയ്യാനൊരുങ്ങുകയാണ് ആര്‍ബിഐ

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 ആയിരുന്നത് 50,000 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം നോട്ട് അസാധുവാക്കലിന് ശേഷം പണം പിന്‍വലിക്കുന്നതിന് കൊണ്ടുവന്ന നിന്ത്രണം പൂര്‍ണമായും നീക്കം ചെയ്യാനൊരുങ്ങുകയാണ് ആര്‍ബിഐ. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുന്നത്. മാര്‍ച്ച് 13 മുതല്‍ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കും. പുതിയ 2000, 500 രൂപ നോട്ടുകളുടെ വ്യാജന്‍ പുറത്തിറക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആര്‍ബിഐ അറിയിച്ചു. ഫോട്ടോ കോപ്പികളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജനുവരി 27 വരെ 9.92 ലക്ഷം രൂപയുടെ പുതിയ 500, 2000 രൂപ നോട്ടുകള്‍ പ്രചാരത്തിലെത്തിട്ടുണ്ട്.

കറണ്ട് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ട് എന്നിവയില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഈമാസം ഒന്നിന് എടുത്തുമാറ്റിയിരുന്നു. ഉയര്‍ന്ന നിരക്കിലുള്ള നോട്ടുകള്‍ നിരോധിച്ച നവംബര്‍ എട്ട് മുതലായിരുന്നു എടിഎമ്മിലൂടെ പിന്‍വലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിരോധനം മൂലമുണ്ടായ നോട്ട് പ്രതിസന്ധി മാറ്റാന്‍ ആവശ്യമായ നോട്ടുകള്‍ അച്ചടിച്ചു കഴിഞ്ഞതായി ആര്‍ബിഐ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍