UPDATES

എഡിറ്റര്‍

പീഡനം തടയാന്‍ സ്ത്രീകള്‍ മദ്യപാനം നിയന്ത്രിക്കണമത്രേ!

Avatar

രണ്ടാഴ്ച്ചകള്‍ക്കു മുമ്പ് അമേരിക്കയില്‍ ദി ഡയാന്‍ റേം ഷോയില്‍ കോളേജ് കാമ്പസുകള്‍ക്കുള്ളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ച നടന്നിരുന്നു. ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയുടെ മുന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ട്രാഷ്‌റ്റെന്‍ബര്‍ഗ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്, സ്ത്രീകള്‍ തങ്ങളുടെ മദ്യാപാനം നിയന്ത്രിക്കുന്നതില്‍ പരിശീലനം നേടണമെന്നും അതുവഴി തങ്ങള്‍ക്കുനേരെ ഉണ്ടാകുന്ന ലൈംഗിക അപമര്യാദകളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നുമായിരുന്നു. ഈ പരമാര്‍ശത്തിനെതിരെ വിമര്‍ശകര്‍ രംഗത്തുവന്നു. ട്രാഷ്‌റ്റെന്‍ബര്‍ഗ് ഇരകളുടെ മേല്‍ വിഴുപ്പ് കയറ്റുകയാണെന്നും ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഈ സമയത്താണ് ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഒരു പൂര്‍വവിദ്യാര്‍ത്ഥിനി കാമ്പസിനുള്ളില്‍ വച്ച് താന്‍ ലൈംഗിക പീഢനത്തിനിരയായ സംഭവം പുറത്ത് പറയുന്നത്. വിശദമായ വാര്‍ത്തയ്ക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.motherjones.com/politics/2014/09/sexual-assault-george-washington-university-trachtenberg

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍