UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമം മല്യക്ക് പിന്നാലെ പോകുമ്പോള്‍ മറ്റ് തെമ്മാടികളെക്കുറിച്ചും ഓര്‍ക്കണം

Avatar

ടീം അഴിമുഖം

വിവാദ വ്യവസായ ഭീമന്‍ വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള 13 ബാങ്കുകളുടെ കൂട്ടായ്മ ചൊവ്വാഴ്ച്ച സുപ്രീം കോടതിയെ തങ്ങള്‍ക്ക് 9000 കോടി രൂപയിലേറെ മല്യ തിരിച്ചടക്കാനുണ്ടെന്നാണ് ബാങ്കുകള്‍ ചൂണ്ടിക്കാട്ടിയത്. 

അവര്‍ ഒരല്പം വൈകി എന്നുവേണം കരുതാന്‍. കാരണം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുതന്നെ മല്യ ഏതോ വിദേശ രാജ്യത്തേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കുകളെ പ്രതിനിധീകരിച്ചത് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയാണ്. സര്‍ക്കാര്‍ ഹര്‍ജിക്കാരെ പിന്തുണയ്ക്കുന്നു എന്നാണ് ഇത് നല്‍കുന്ന സൂചന. താന്‍ ലണ്ടനില്‍ താമസമാക്കാന്‍ ആഗ്രഹിക്കുന്നു എന്നു മല്യ ഈയിടെ പറഞ്ഞിരുന്നു. മല്യയുടെ കേസില്‍ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ മെച്ചം അല്‍പം വൈകിയാണെങ്കിലും ചിലത് ചെയ്യുന്നത് തന്നെ. പക്ഷേ, പൊതുമേഖല ബാങ്കുകളുടെ വായ്പാ തട്ടിപ്പുകളുടെ പിന്നില്‍ ധാരാളം കള്ളന്മാര്‍ വേറെയുമുണ്ട്. അവര്‍ ഒരു അല്ലലുമില്ലാതെ ആഘോഷിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ നിയമം മല്യക്ക് പിന്നാലേ മാത്രമാണ് ഓടുന്നത്.

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ രണ്ടാമത്തെ വലിയ കുടിശ്ശികക്കാരനെ നോക്കൂ: വിന്‍സം ഗ്രൂപ്പ്.

രാജ്യത്തെ രണ്ടാമത്തെ വലിയ വായ്പാ തട്ടിപ്പില്‍ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളില്‍ നിന്നും ഏതാണ്ട് 6,500 കോടി രൂപ ഇവര്‍ കൈക്കലാക്കി അതില്‍ ഭൂരിഭാഗം തുകയും രാജ്യത്തിന് പുറത്തേക്കോ മറ്റ് പദ്ധതികളിലേക്കോ വഴിതിരിക്കാനുള്ള കുറ്റകരമായ ഗൂഢാലോചന നടന്നതിന് തെളിവുകളുണ്ട്.

രത്ന വ്യാപാരം നടത്തുന്ന വിന്‍സം ഗ്രൂപ് 15 പൊതുമേഖലാബാങ്കുകളില്‍ നിന്നായി ഏതാണ്ട് 8000 കോടി രൂപയിലേറെയാണ് വായ്പാകുടിശിക വരുത്തിയിട്ടുള്ളത്- പ്രവര്‍ത്തനരഹിത ആസ്തികളുടെ കാര്യത്തില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി മത്സരത്തിലാണവര്‍.

ഈ പണത്തിലേറെയും ഇന്ത്യക്ക് പുറത്തേക്ക് കടത്തിയിരിക്കുന്നു. വിന്‍സം ഗ്രൂപ്പിന്റെ ഉടമ ഇപ്പോള്‍ സിംഗപ്പൂരില്‍ സുഖമായി ജീവിക്കുകയാണ്. നമ്മുടെ നിയമങ്ങള്‍ക്കും മേലെ. ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ട്.

പുതുക്കി നിശ്ചയിച്ചതും പ്രവര്‍ത്തനരഹിതമായ ആസ്തികളുമടക്കം ബാങ്കുകളുടെ പുറത്തുകിടക്കുന്ന ആസ്തികള്‍ എട്ട് ലക്ഷം കോടി രൂപയോളം വരുമെന്ന് ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ അടുത്തിടെ പറഞ്ഞിരുന്നു.

ബാങ്കുകളുടെ ഇത്തരത്തിലുള്ള പുതുക്കി നിശ്ചയിച്ചതും എഴുതിത്തള്ളിയതുമായ ആസ്തികള്‍ (കിട്ടാക്കടങ്ങള്‍) കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15-ന്, മൊത്തം നിക്ഷേപത്തിന്റെ 17% വരുമെന്നാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുണ്ഡ്ര പറഞ്ഞത്. 2013 മാര്‍ച്ചില്‍ ഇത് 13.4% ആയിരുന്നു. ഏതാണ്ട് 10 ലക്ഷം കോടി രൂപ.

കിങ്ഫിഷര്‍ വിമാനക്കമ്പനി ചൂതാട്ടത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ തിരിച്ചടവ് വീഴ്ച്ച വരുത്തിയ മല്യയിലാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ.

യുണൈറ്റെഡ് സ്പിരിറ്റ്സില്‍ നിന്നും ഒഴിവാകുന്നതിന് മദ്യവ്യവസായ കുത്തക ഡിയാഗോ നല്കിയ 515 കോടി രൂപ ഏതെങ്കിലും തരത്തില്‍ ഉപയോഗിക്കുന്നതില്‍ നിന്നും വായ്പ തിരിച്ചുപിടിക്കല്‍ ട്രിബ്യൂണല്‍ (Debt Recovery Tribunal) മല്യയെ വിലക്കിയിരിക്കുന്നു. പക്ഷേ മല്യയുടെ പാസ്പോര്‍ട്ട് മരവിപ്പിക്കാന്‍ ഒരു ഇടക്കാല ഉത്തരവ് നല്‍കുന്നതിന് ട്രിബ്യൂണല്‍ വിസമ്മതിച്ചു എന്നതാണ് അത്ഭുതം!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍