UPDATES

സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

അഴിമുഖം പ്രതിനിധി

ടിസിഎസ് ജീവനക്കാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചന്ദ്രഭന്‍ സനപിന് വധശിക്ഷ. മുംബയ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ എസ്തര്‍ അനുഹ്യയെ കൊലപ്പെടുത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് നിരീക്ഷിച്ചു കൊണ്ടാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്. എസ്തറിനെ കാണാതാകുന്നതിന് മുമ്പ് സനപും എസ്തറും ഒരുമിച്ച് നടന്നു പോകുന്നത് മുംബയിലെ ഒരു റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. പതിനൊന്ന് ദിവസത്തിനുശേഷം എസ്തറിന്റെ കത്തിക്കരിഞ്ഞ മൃതദേഹം അഴുകിയ നിലയില്‍ മുംബയിലെ പ്രാന്ത പ്രദേശത്തിലെ ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള സനപ് കുര്‍ള സ്റ്റേഷനില്‍ മോഷണ ലക്ഷ്യത്തോടെയാണ് എത്തിയത്. ആന്ധ്രാപ്രദേശിലെ മച്ചിലിപ്പട്ടണം സ്വദേശിയായ എസ്തര്‍ കുടുംബവുമായി ക്രിസ്മസ് ആഘോഷിച്ചശേഷം തിരികെ എത്തിയതായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായി ചമഞ്ഞാണ് സനപ് എസ്തറിനെ കൂട്ടിക്കൊണ്ടുപോയത്. അന്ധേരിയിലെ വീട്ടില്‍ 300 രൂപയ്ക്ക് എത്തിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ എസ്തറിനെ കെണിയില്‍ വീഴ്ത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍