UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തേങ്ങയുടെ നല്ലസമയം വരാന്‍ പോകുന്നതേയുള്ളൂ

നോറ ക്രഗ്
(വാഷിംഗ്ണ്‍ പോസ്റ്റ്)

തേങ്ങയെ ആളുകള്‍ ഒരു വില്ലനായി കണ്ടിരുന്നു. വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്ന് കരുതിയിരുന്നു. വെളിച്ചെണ്ണയിലുള്ള സാച്ചുറേറ്റഡ കൊഴുപ്പ് വളരെ വലിയ പ്രശ്നമാണെന്നു അക്കാദമി ഓഫ് ന്യൂട്രീഷന്‍ന്‍ ആന്‍ഡ്‌ ഡയറ്റട്ടിക്സ് തുടങ്ങി ഒരുപാട് പേര്‍ പറഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തേങ്ങയെപ്പറ്റിയുള്ള ധാരണകള്‍ മാറുകയാണ്. കരിക്കിന്‍വെള്ളം സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും മികച്ച ഒരു സ്രോതസായി ഇപ്പോള്‍ മനസിലാക്കപ്പെടുന്നുണ്ട്. വര്‍ക്ക്‌ഔട്ട്‌ ചെയ്തുകഴിഞ്ഞാല്‍ ഏറ്റവും മികച്ച പാനീയം ഇതാണെന്ന് കരുതപ്പെടുന്നു. വെളിച്ചെണ്ണയെ കൂടുതല്‍ ആളുകള്‍ ആരോഗ്യകരമായ ഒരു എണ്ണയായാണ്‌ ഇപ്പോള്‍ കരുതുന്നത്.

 

സാഷാ സീമൂര്‍ എന്ന മുന്‍ റെസ്റ്റോറന്റ് ഷെഫ് എഴുതിയ പുതിയ പാചകപുസ്തകമായ “കോക്കനട്ട് എവരിഡേ” തേങ്ങയെ അത്ഭുതകരമായ ഒരു സൂപ്പര്‍ഫുഡ് എന്നാണ് വിളിക്കുന്നത്. തെങ്ങയിലെ സാച്ചുറേറ്റഡ് കൊഴുപ്പ് ഒരു കാര്‍ബോ ഹൈഡ്രേറ്റ് പോലെ തന്നെ പ്രവര്‍ത്തിക്കുന്നതാണ്. അത് നിങ്ങളുടെ മെറ്റബോളിസം കൂട്ടുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും. രുചിയുടെ കാര്യം പിന്നെ പറയുകയും വേണ്ട എന്നാണ് സാഷ എഴുതുന്നത്.

പുസ്തകത്തിന് ഡയറ്റീഷ്യനും ജോയസ് ഹെല്‍ത്ത് എന്ന പോപ്പുലര്‍ പാചകപുസ്തകത്തിന്റെ രചയിതാവുമായ ജോയ് മക്കാര്ത്തി പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ തേങ്ങയുടെ ഉയര്‍ന്ന ഫൈബര്‍ അളവിനെപ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. തടി കുറയ്ക്കാനും തേങ്ങ സഹായിക്കുമെന്നാണ് ജോയ് പറയുന്നത്.

ഈ വാദങ്ങള്‍ക്ക് പുസ്തകം വലിയ ശാസ്ത്രീയ അടിത്തറയൊന്നും നല്‍കുന്നില്ല. എന്തായാലും ഇതൊരു പാചകപുസ്തകമല്ലേ. എന്തായാലും തേങ്ങ ഉള്‍പ്പെടുന്ന മനോഹരമായ ഒരു കൂട്ടം ഭക്ഷണവിഭവങ്ങള്‍ പുസ്തകത്തിലുണ്ട്. വളരെ ക്രിയാത്മകമായ ഉപയോഗങ്ങളാണ് തേങ്ങയ്ക്ക് സാഷ കണ്ടിരിക്കുന്നത്. വെളിച്ചെണ്ണയില്‍ പൊരിച്ച പോപ്പ്കോണ്‍ മുതല്‍ തേങ്ങയുള്ള മധുരങ്ങള്‍, വെളിച്ചെണ്ണ ചേര്‍ത്ത് ഉണ്ടാക്കിയ മത്തങ്ങ കപ്പ് കേക്കുകള്‍, തേങ്ങചേര്‍ത്ത് ഗ്രില്‍ ചെയ്ത മാട്ടിറച്ചി എന്നിങ്ങനെ ഒരു കൂട്ടം രസകരമായ വിഭവങ്ങള്‍ ഇതിലുണ്ട്.

തേങ്ങയെപ്പറ്റി ഒരു കുക്ക്ബുക്ക് എഴുതുന്നു എന്ന് പറയുമ്പോള്‍ ആളുകള്‍ എന്നെ സംശയത്തോടെ നോക്കിയിട്ടുണ്ട്, സാഷ പറയുന്നു. എന്നാല്‍ തേങ്ങയുടെ നല്ലസമയം വരാന്‍ പോകുന്നതേയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍