UPDATES

സഹകരണ പ്രതിസന്ധി: പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

അഴിമുഖം പ്രതിനിധി

സഹകരണ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ന് നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബിജെപി അംഗം ഒ രാജഗോപാലിന്‌റേതൊഴികെയുള്ള അംഗങ്ങളുടെയെല്ലാം പിന്തുണ പ്രമേയത്തിന് ലഭിക്കുമെന്നാണ് കരുതുന്നത്. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ സര്‍ക്കാരുമായും എല്‍ഡിഎഫുമായും ഇക്കാര്യത്തില്‍ യോജിച്ച് പോരാടണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും നിലപാടിന് വിരുദ്ധമാണ് കെപിസിസി പ്രസിഡന്‌റ് വിഎം സുധീരന്‌റെ നിലപാട്. കോണ്‍ഗ്രസിലും യുഡിഎഫിലും ഇത് ഭിന്നത ശക്തമാക്കിയിട്ടുണ്ട്. അതേസമയം എല്‍ഡിഎഫുമായി ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് മുസ്ലീംലീഗിന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍