UPDATES

സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റ്: സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസര്‍ക്കാരിന്‌റെ വിവേചനപരമായ സമീപനം തെറ്റാണെന്ന് സുപ്രീംകോടതി. നിക്ഷേപകര്‍ക്ക് നിശ്ചയിച്ച പണമെങ്കിലും നല്‍കാന്‍ സര്‍ക്കാരിനാകണം. ഇക്കാര്യത്തില്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിയന്ത്രണം ആവശ്യമുള്ളിടത്ത് നിരോധനം കൊണ്ടുവരുന്ന  പോലെ ആയി കേന്ദ്രസര്‍ക്കാരിന്‌റെ സമീപനമെന്ന് സുപ്രീംകോടതി വിലയിരുത്തി.

പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും വലിയ ക്രമക്കേടുകള്‍ ഇതിന്‌റെ മറവില്‍ നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഇത് തടയാനും ഓരോ നിക്ഷേപകനേയും തിരിച്ചറിയാനുമുള്ള
നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി വാദിച്ചു. ഡിസംബര്‍ 31ന് ശേഷം കാര്യങ്ങള്‍ ശരിയാകും. ഇപ്പോള്‍ സര്‍ക്കാരിന്‌റെയും റിസര്‍വ് ബാങ്കിന്‌റേയും പക്കല്‍ പണമില്ല. കറന്‍സിരഹിത സാമ്പത്തിക ഇടപാടുകളിലേയ്്ക്ക് നീങ്ങാനുള്ള സര്‍ക്കാര്‍ നടപടിക്ക് പിന്തുണ വേണമെന്നും റോത്താഗി വാദിച്ചു. അതേസമയം ഈ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്‌റെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍