UPDATES

കോപ്പ അമേരിക്ക: ജയിച്ച ചിലിയും തോറ്റ ബൊളീവിയയും ക്വാര്‍ട്ടറില്‍

അഴിമുഖം പ്രതിനിധി

ബൊളീവിയയുടെ ഗോള്‍ പോസ്റ്റിലേക്ക് അഞ്ച് ഗോളുകള്‍ വര്‍ഷിച്ച് ചിലി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോളൊന്നുപോലും മടക്കാന്‍ കഴിയാതിരുന്ന ബൊളീവിയയും ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. നാലു ഗോളുകള്‍ ചിലി നേടിയപ്പോള്‍ ഒരു ഗോള്‍ ബൊളീവിയയുടെ സെല്‍ഫ് ഗോള്‍ സംഭാവനയായിരുന്നു.

കളിയുടെ ആദ്യ നിമിഷം മുതല്‍ ചിലിയുടെ അധിനിവേശമാണ് കണ്ടത്. മൂന്നാം മിനിറ്റില്‍ അരന്‍ഗ്യൂസ്, 37-ാം മിനിറ്റില്‍ അലക്‌സി സാഞ്ചസ്, 66-ാം മിനിറ്റില്‍ വീണ്ടും അരഗ്യൂസ്, 79-ാം മിനിറ്റില്‍ മെഡെലും ചിലിക്കു വേണ്ടി ഗോള്‍ നേടിയപ്പോള്‍ 80-ാം മിനിറ്റില്‍ റാള്‍ഡസ് ആണ് സെല്‍ഫ് ഗോളടിച്ചത്.

ഇതേ ഗ്രൂപ്പില്‍ മെക്‌സിക്കോയെ ഇക്വഡോര്‍ അട്ടിമറിച്ചതാണ് ബൊളീവിയയുടെ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്. ഈ വിജയം നല്‍കിയ മൂന്ന് പോയിന്റ് ഇക്വഡോറിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് ഇപ്പോഴും ശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ മികച്ച മൂന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ പ്രവേശിക്കാനുള്ള ഇക്വഡോറിന്റെ സാധ്യതകള്‍ മറ്റു ഗ്രൂപ്പുകളിലെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇക്വഡോര്‍ മെക്‌സിക്കോയെ തോല്‍പ്പിച്ച് കോപ്പയില്‍ നിന്നും പുറത്താക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍