UPDATES

കോപ്പയിലും ബ്രസീല്‍ ദുരന്തം

അഴിമുഖം പ്രതിനിധി

ആരാധകര്‍ക്ക് മറ്റൊരു ദുരന്തസ്മരണ കൂടി സമ്മാനിച്ച് കാനറികള്‍ കോപ്പയിലും ചിറകൊടിഞ്ഞു വീണു. ലോകകപ്പില്‍ ജര്‍മ്മനിയോട് ഏറ്റ വന്‍പരായത്തിന്റെ വേദന ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് മുറിവിലേറ്റ കുത്തുപോലെയായി കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ തങ്ങളുടെ ടീം പരഗ്വായോട് തോല്‍വി ഏറ്റുവാങ്ങുന്നത് കാണേണ്ടി വന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-3 എന്ന സ്‌കോറിനാണ് അഞ്ചുതവണ ലോകഫുട്‌ബോള്‍ ചാമ്പ്യന്മാരായ ബ്രസീലിനെ പരഗ്വായി തോല്‍പ്പിച്ചു പുറത്താക്കിയത്. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അവസാനിച്ചതോടെ സെമി ലൈനപ്പുകളും തെളിഞ്ഞു. ആദ്യസെമിയില്‍ പെറു ചിലിയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ പരഗ്വായി അര്‍ജന്റീന പോരാട്ടമാണ് നടക്കുക.

കോപ്പയില്‍ തുടക്കം മുതല്‍ പിഴച്ച ബ്രസീലിന് പരഗ്വായ്‌ക്കെതിരായ ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ ജയിച്ചു എന്ന മട്ടില്‍ കളിക്കാനായിരുന്നു താല്‍പര്യം. റോബിഞ്ഞോ മത്സരത്തിലെ ആദ്യ ഗോളടിച്ചപ്പോള്‍ ഈയൊരൊറ്റ ഗോളിന് ബ്രസീല്‍ സെമിയില്‍ എത്തുമെന്ന് പലരും കരുതി. എന്നാല്‍ കളിയുടെ എഴുപതാം മിനിട്ടില്‍ ഗോണ്‍സാലസ് ആ പ്രതീക്ഷ അവസാനിപ്പിച്ചു. കളി തീരുവോളം ഈ സമനിലയോടെ തന്നി ഇരുടീമുകളും കളിച്ചു.

പിന്നീടാണ് കളി ഷൂട്ടൗട്ടിലേക്ക് മാറിയത്. ബ്രസീലിനായി ക്വിക്ക് എടുത്തവരില്‍ എവര്‍ട്ടണ്‍ റിബാരോയും ഡഗ്ലസ് കോസ്റ്റയും തങ്ങളുടെ ഷോട്ടുകള്‍ പുറത്തേക്കടിച്ചു കളഞ്ഞപ്പോള്‍ സാന്റക്രൂസിന്റെ ഷോട്ട് പുറത്തേക്ക് പോയെങ്കിലും ബ്രസീലിനെ കണ്ണീരു കുടിപ്പിക്കാനുള്ള ഗോളുകള്‍ മര്‍ട്ടിനസും കാന്‍സറസും ബോബോഡില്ലയും ഗോണ്‍സാലസും നേടിയിരുന്നു. പരഗ്വായ് ടീം ആഹ്ലാദമോട് ഒത്തുകൂടുമ്പോള്‍ കുനിഞ്ഞ ശിരസുമായി നിന്ന ദുംഗെ മറ്റൊരു ദുരന്തചിത്രമായി ബ്രസീല്‍ ആരാധകരുടെ മനസ്സില്‍ നിറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍