UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോപ്പയില്‍ ആദ്യ ജയം കൊളംബിയയ്ക്ക്

അഴിമുഖം പ്രതിനിധി

കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഉത്ഘാടനമത്സരത്തില്‍ ആതിഥേയരായ അമേരിക്കയ്ക്ക് തോല്‍വി. കൊളംബിയായാണ് അവരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്.

കാലിഫോര്‍ണിയായിലെ സാന്റാ ക്ലാരയിലുള്ള ലെവിസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. ജയിംസ് റോഡിഗ്രസും ക്രിസ്റ്റിയന്‍ സപാത്തയും കൊളംബിയായ്ക്കായി അമേരിക്കന്‍ ഗോള്‍വല ചലിപ്പിച്ചു.

ലെവിസ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 67,439 കാണികള്‍ക്കു മുന്നില്‍ വിജയപ്രതീക്ഷകളുമായാണ് അമേരിക്ക ഗ്രൂപ്പ് എ യിലെ തങ്ങളുടെ ആദ്യമത്സരത്തിനിറങ്ങിയത്. എന്നാല്‍ 1994 ലോകകപ്പില്‍ കൊളംബിയയില്‍ നിന്നേറ്റ ചരിത്രപരമായ തോല്‍വിയുടെ ആവര്‍ത്തനത്തിന് ഇരകളാകാനായിരുന്നു അവരുടെ വിധി. കളിയുടെ തുടക്കം മുതല്‍ നിയന്ത്രണം തങ്ങളുടെ കാലുകളിലേക്ക് ഏറ്റെടുത്താണ് കൊളിംബിയ കളിച്ചത്. കളിയുടെ എട്ടാം മിനിട്ടില്‍ തന്നെ കൊളംബിയ അവരുടെ ആദ്യ ഗോള്‍ നേടി. കോര്‍ണര്‍ കിക്കെടുത്ത എ സി മിലാന്‍ താരം ക്രിസ്റ്റിയന്‍ സപാത്തയുടെ കാലില്‍ നിന്നും പറന്നിറങ്ങിയ പന്ത് അമേരിക്കന്‍ വലയില്‍ പതിച്ചു. ഒന്നാം പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ 41 ആം മിനിട്ടില്‍ യുഎസ്എ പോസ്റ്റില്‍ വച്ച് അവരുടെ ഡിയാന്‍േ്രഡ യെഡ്‌ലിന്റെ കൈയില്‍ പന്തി തട്ടിയതിനു കിട്ടിയ പെനാല്‍റ്റി കിക്ക് എടുക്കാന്‍ വന്നത് റിയല്‍ മാഡ്രിഡിന്റെ റോഡിഗ്രസ്. ഉന്നം തെറ്റാതെ റോഡിഗ്രസ് പന്ത് വലയിലെത്തിച്ചതോടെ കൊളംബിയയുടെ ഗോളെണ്ണം രണ്ടായി. രണ്ടാം പകുതിയില്‍ ക്ലിസ്മാന്റെ കളിക്കാര്‍ പ്രത്യാക്രമണത്തിനു ശ്രമിച്ചെങ്കിലും വിജയം എതിരാളികള്‍ക്കൊപ്പം നിന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍