UPDATES

വിദേശം

സ്പെയ്നിന്‍റെ മുസ്ലീം ഭൂതകാലവും ഖലീഫ ഭരണം സ്ഥാപിക്കാനുള്ള ജിഹാദി ആഹ്വാനവും

Avatar

കാറ്റി ലിന്‍സെല്‍
(ബ്ലൂംബെര്‍ഗ് ന്യൂസ്)

മുസ്ലിം രാജ്യങ്ങളില്‍ ഖലിഫ ഭരണം പുന:സ്ഥാപിക്കണം എന്ന ജിഹാദികളുടെ ആഹ്വാനം സ്‌പെയ്‌നിലും യൂറോപ്പിലും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ഖലീഫമാര്‍ ആധിപത്യം പുലര്‍ത്തുന്ന സ്‌പെയ്‌നിലെ കോര്‍ടോബ തങ്ങളുടെ ലോക പ്രശസ്തമായ മോസ്‌കുകളുടെ വാസ്തുവിദ്യകളില്‍ ഇസ്ലാമിക സ്വാധീനം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്നു. സ്‌പെയ്‌നിന്റെ 200 മൈല്‍ തെക്കുഭാഗത്തായി ആഫ്രിക്കയുമായി അതിര്‍ത്തി പങ്കിടുന്ന സ്യൂട്ടയില്‍ കഥ മറ്റൊന്നാണ്. സംശയാവസ്ഥയില്‍ ഈയിടെ പിടിയിലായ 4 ഭീകരവാദികള്‍ നേരത്തെ പുറത്തിറക്കിയ ആഹ്വാനത്തെക്കുറിച്ച് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പലതാണ്. 

ഷാര്‍ളി ഹെബ്ദോയ്ക്കു നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്കുശേഷം ശേഷം മറ്റനേകം യൂറോപ്പിന്‍ രാജ്യങ്ങളെപോലെ മുസ്ലിം സമുദായങ്ങളുടെ ഉദ്ഗ്രഥനവും ജിഹാദികളുടെ ഭീകരാക്രമണ ഭീഷണിയും സംബന്ധിച്ച് നിലപാടെടുക്കാന്‍ സ്‌പെയ്‌നും നിര്‍ബന്ധിതരായി. ‘നൂറ്റാണ്ടുകളായി മുസ്ലിം ഭരണാധികരികളുടെ സ്വാധീനം നിലനില്‍ക്കുകയും കോര്‍ടോബ മോസ്‌കും ഗ്രാനഡസിലെ അല്‍ഹം കബാര പാലസ് പോലെയുള്ള വാസ്തുകലയിലെ രത്‌നങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സ്‌പെയ്‌നില്‍ മുസ്ലിങ്ങളുമായി വളരെ വ്യത്യസ്തമായ ഒരു ബന്ധമാണ് നിലനില്‍ക്കുന്നത്’. മാഡിഡ്രിലെ കംപ്ലുടെന്‍സ് യുണിവേഴ്സിറ്റിയിലെ ഫിലോസഫി & സോഷ്യല്‍ സയന്‍സ് അധ്യാപകനായ റോമന്‍ റെയെസ് പറഞ്ഞു. 

‘നമ്മുടെ സംസ്‌കാരത്തെയും മതങ്ങളെയും അംഗീകരിക്കാന്‍ വ്യക്തികള്‍ തയ്യാറാകുന്നുണ്ട്. ഒരു ആശയവിനിമയം സാധ്യമാണ് എന്നാണ് ചരിത്രം നമുക്ക് കാണിച്ചു തരുന്നത്. എന്നാല്‍ സാമൂഹികോദ്ഗ്രഥനം എന്ന കാര്യത്തില്‍ മറ്റെല്ലായിടത്തെയുംപോലെ ഇവിടെയും പ്രശ്‌നങ്ങള്‍ ഉണ്ട്. മറ്റുള്ള സ്പാനിഷ് ആളുകള്‍ക്ക് സമാനമായ സമൂഹിക അംഗീകാരം ലഭിക്കാത്തവര്‍ പലപ്പോഴും ഭീകരവാദികള്‍ ആയിമാറുന്നു’. റെയെസ് പറഞ്ഞു

ജനുവരി 7നു പാരീസിലെ ഷാര്‍ളി ഹെബ്ദോയിലേക്ക് അതിക്രമിച്ചു കയറിയ രണ്ടു മുഖം മൂടിക്കാര്‍ 12 പേരെ വെടിവെച്ചു കൊന്നത് ലോകത്തെയാകെ ഞെട്ടിച്ചു. അതിനെതുടര്‍ന്നു നടന്ന അക്രമങ്ങളില്‍ മൂന്നാമത്തെ മുഖംമൂടിക്കാരന്‍ മരണസംഖ്യ 17 ല്‍ എത്തിച്ചു. ഇതില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊഷേര്‍ സ്‌റ്റോറില്‍ ബന്ദികളാക്കിയ 4 വ്യക്തികളും ഉള്‍പ്പെടുന്നു. ഇസ്ലാം വാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഇവരെ പോലീസ് വെടിവച്ചു വീഴ്ത്തി . 

ഫ്രാന്‍സില്‍ ജനിച്ചു ജീവിച്ച ഇവരുടെ ജന്മ നഗരത്തിനുമേല്‍ ഉള്ള ഉദ്ദേശ്യങ്ങളെ കുറിച്ച് ഈ ആക്രമണം ചില ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. മുസ്ലിം സമുദായങ്ങളുടെ ഉദ്ഗ്രഥനത്തില്‍ വരുന്ന വീഴ്ചകള്‍ ആണ് ഇന്ന് യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് ആക്രമങ്ങളില്‍ അപലപിച്ച ബരാക്ക് ഒബാമ വൈറ്റ്ഹൗസിലിരുന്നു അറിയിച്ചു. 

ഇത്തരം കടുത്ത ആക്രമണങ്ങള്‍ക്ക് തടയിടാനായി സ്‌പെയ്ന്‍ ഗവണ്‍മെന്റ്‌റ് ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കാബിനറ്റ് ചര്‍ച്ചയ്ക്കുശേഷം മാഡ്രിഡില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഇന്റീരിയര്‍ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘ജിഹാദി ഭീകരവാദം ആണ് സ്പയിന്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി’.

‘ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ എസ് ) തങ്ങളുടെ അംഗങ്ങളെ ചേര്‍ക്കുന്ന കേന്ദ്രമായി സ്‌പെയ്‌നിന്റെ വടക്ക് ആഫ്രിക്കന്‍ അതിര്‍ത്തിയ്ക്കരികിലുള്ള സ്യുട്ടയും മെലില്ലയേയും തിരഞ്ഞെടുത്തത് ജിഹാദി ഭീകരവാദത്തെ കുറിച്ച് യൂറോപ്പില്‍ നിലനില്‍ക്കുന്ന ഉത്കണ്ഠകള്‍ വളര്‍ത്തി.’ റിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എല്‍കാനോയില്‍ ജിഹാദി ഭീകരവാദത്തെ കുറിച്ച് ഗവേഷണം ചെയ്യുന്ന കാരോള ഗാര്‍സിയ കാല്വേന അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ആഴ്ച പാരിസ് ആക്രമണത്തില്‍ ബന്ധമുണ്ടെന്നു കണ്ടെത്തി സ്‌പെയ്‌നിലെ ഇന്റിറിയര്‍ മിനിസ്ട്രി തടവിലാക്കിയ രണ്ടു സഹോദരന്മാരും സ്‌പെയ്‌നിലെ മൊറോക്കന്‍ സ്വദേശികള്‍ ആയിരുന്നു. മുസ്ലിം സമുദായത്തില്‍ ജിഹാദികളുടെ പ്രചരണത്തില്‍ വീണുപോകാന്‍ ഏറ്റവും സാധ്യതയുള്ള രണ്ടാം തലമുറക്കാര്‍ കൂടുതല്‍ വസിക്കുന്ന സ്യുട്ടയും മെലില്ലയേയും തങ്ങളുടെ അംഗങ്ങളെ ചേര്‍ക്കുന്ന കേന്ദ്രമായി ജിഹാദി ഭീകരവാദികള്‍ തിരഞ്ഞെടുത്തതില്‍ യാതൊരു അത്ഭുതവും തോന്നേണ്ടതില്ലെന്ന് ഗാര്‍സിയ കല്വേന പറഞ്ഞു. ഈ കുടിയേറ്റ സമുദായത്തിന്റെ രണ്ടാം തലമുറക്കാര്‍ സ്‌പെയ്‌നിന്റെ മുഖ്യഭാഗങ്ങളായ ബാര്‍സിലോണ, മാഡ്രിഡ് എന്നിവങ്ങളിലേക്ക് എത്തിപ്പെടുന്നതേയുള്ളൂ. ഈ സ്ഥലങ്ങളിലും ജിഹാദി ഭീകരവാദ സാധ്യതകള്‍ ഉടലെടുക്കുമോ എന്ന് കാത്തിരുന്ന് കാണണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു . ഏകദേശം 70 മുതല്‍ 80 ആളുകള്‍ ഇതുവരെ ഇസ്ലാമിക സ്‌റ്റേറ്റ്‌നായി സ്‌പെയ്‌നില്‍ നിന്ന് പോയിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഫ്രാന്‍സില്‍ ഇത് ഏകദേശം 1200 വരെയാണ്.

ഈ പ്രക്രിയയില്‍ സാംസ്‌കാരിക ഉള്‍ചേര്‍ക്കലിന്റെ ഭാഗമായുണ്ടാകാവുന്ന പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ ജനിച്ച പ്രദേശത്തിന്റെയോ മാതാപിതാക്കളുടെയോ സംസ്‌കാരത്തെ നിരാകരിക്കുക എന്ന നിലപടിന്റെ ഭാഗം കൂടിയാണിത്.

711ല്‍ തുടങ്ങിയ ഇസ്ലാമിക ഭരണ പാരമ്പര്യം 1492ല്‍ ഗ്രനഡ, ഇസബെല്ല രാജ്ഞിക്കും ഫെര്‍ഡിനാഡ് രാജാവിനും അടിയറവച്ചതോടെ ആണ് അവസാനിച്ചത്. ഇതും സ്‌പെയ്‌നിനെ തങ്ങളുടെ ലക്ഷ്യമാക്കാന്‍ ജിഹാദികളെ പ്രേരിപ്പിച്ചിരിക്കാം .

‘അല്‍ അന്‍ടലുസിന്റെ ഇസ്ലാമിക പാരമ്പര്യമെന്തെന്നു ഇവര്‍ക്ക് കൃത്യമായി അറിയാം അതോടൊപ്പം സ്പയ്ന്‍ എന്ന രാജ്യത്തെ തിരിച്ചു പിടിക്കാം എന്ന് ഇവര്‍ കരുതുന്നുണ്ട്.’ ഗാര്‍സിയ കാല്വാന ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞു. 

പാരിസില്‍ നടന്ന ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും എന്നതില്‍ സ്‌പെയ്‌നിലെ മുസ്ലിങ്ങള്‍ക്ക് ആശങ്കയുണ്ട്. ആ സംഭവത്തിന് ശേഷം മാഡ്രിഡിലും ബുര്‍ഗോസിലും കാടിസീലും ഉള്ള സകലമാന മുസ്ലിം പള്ളികളിലും മുസ്ലിം വിരുദ്ധ ചുമരെഴുത്തുകള്‍ നിറഞ്ഞിരിക്കുകയാണ്. ഈ ആക്രമണത്തില്‍ ഏറ്റവും അധികം നാശം വന്നത് മുസ്ലിംങ്ങള്‍ക്കാണെന്നും മറ്റുള്ള മതസ്ഥരെ ആദരിക്കണം എന്നും സ്പയ്ന്‍ ജനതയോട് പ്രധാനമന്ത്രി മരിയാനോ രാജോയ് അപേക്ഷിച്ചു. 

ഇതാദ്യമായല്ല സ്പയ്ന്‍ ഇത്തരത്തില്‍ തദ്ദേശീയ ഭീകരാക്രമണത്തിനു വിധേയരാകുന്നത്. 2004 ല്‍ മാഡ്രിഡില്‍ വടക്കേ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് തിരക്കുള്ള സമയത്ത് ട്രെയിനുകളില്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളില്‍ 190 ആളുകള്‍ ആണ് കൊല്ലപ്പെട്ടത്.

‘ഇവയെന്നെ 2004 ലേക്ക് കൂട്ടികൊണ്ടുപോകുന്നു.’ മാഡ്രിഡ് മോസ്‌കിലെ ചുവരെഴുത്തുകള്‍ ചൂണ്ടികാട്ടി ടാന്‍ഗാരെസില്‍ ഇറച്ചിക്കട നടത്തുന്ന 43 വയസ്സുള്ള മുഹമ്മദ് അമ്രാനി പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ജനമധ്യത്തില്‍ നിന്ന് ഫോണില്‍ അറബി പറയുന്നത് കേള്‍ക്കുമ്പോള്‍ എന്നെ ഒരു ഭീകരവാദി എന്നപോലെയാണ് ജനങ്ങള്‍ കാണുന്നത്. 

ടാന്‍ഗാരെസില്‍ നിന്നും 15 കൊല്ലമായി അമ്രാനി വിടപറഞ്ഞിട്ടു. അദ്ദേഹത്തിന്റെ കടയില്‍ കൊസ്‌കൊസും തേയിലയും ഒലിവ് ഓയിലും ഈന്തപ്പഴവും നിറഞ്ഞിരിക്കുന്നു. ഹലാല്‍ ഇറച്ചി നിരത്തിയിരിക്കുന്ന ഷെല്‍ഫിനു പിറകിലായി മൊറോകോ രാജാവായ മുഹമ്മദ് ആറാമന്റെ ചിത്രം തൂങ്ങിക്കിടക്കുന്നു. സ്‌പെയ്‌നിലെ 46.5 മില്യണ്‍ ജനസംഖ്യയില്‍ രണ്ടു മില്യണ്‍ വരുന്ന മുസ്ലിങ്ങളില്‍ 80 ശതമാനവും അമ്രനിയെ പോലെ തന്നെ വടക്കേ ആഫ്രിക്കയില്‍ നിന്നും വന്നവരാണ്.

മുസ്ലിം ഫോര്‍ പീസ് എന്ന സംഘടനയുടെ തലവനായ റൗള്‍ ഗോണ്‍സാല്‍വെസിന്‍റെ അഭിപ്രായപ്രകാരം കത്തോലിക്ക രാഷ്ട്രം എന്നറിയപ്പെടുന്ന സ്പയ്‌നില്‍ മുസ്ലിം ഭരണത്തെ എങ്ങനെ പിഴുതെറിയാം എന്ന് ദീര്‍ഘ കാലമായി നടന്ന പരിശ്രമങ്ങള്‍ മൂലം മുസ്ലിങ്ങള്‍ക്ക് ഇപ്പോഴും ഒരുമ അനുഭവപെടുന്നില്ല എന്ന പ്രശ്‌നവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. മുസ്ലീങ്ങളുമായി നിലനിന്ന കലഹങ്ങള്‍ ഓര്‍മപ്പെടുത്താനായി മാത്രം ചില ആഘോഷങ്ങള്‍ സ്പയ്‌നില്‍ സംഘടിപ്പിക്കുക കൂടി ചെയ്യുകയുണ്ട്. 

മധ്യകാലത്തെ പട്ടാള വിന്യാസത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ 28 വ്യത്യസ്ത പരേഡുകള്‍ ഒരുക്കി അലികാന്റെ സമീപത്തുള്ള ആല്‍കോനിയില്‍ എല്ലാ വര്‍ഷവും ഏപ്രിലില്‍ നടത്തുന്ന മൂര്‍സ് & ക്രിസ്ത്യന്‍ എന്ന ആഘോഷം ഇതിനൊരു ഉദാഹരണമാണ്. 

സ്പാനിഷ് സൊസൈറ്റി രൂപീകൃതമായതുതന്നെ സ്പെയ്‌നിന്റെ ഇസ്ലാമിക പാരമ്പര്യത്തിനെതിരെ ആണെന്ന് മുസ്ലിമായി മതപരിവര്‍ത്തനം നടത്തിയ ഗോണ്‍സാല്‍വെസ് പറയുന്നു. ഒരു മൊറോക്കന്‍ മുസ്ലീമുപോലും ഇവിടെ എത്തിയാല്‍ ആ സാംസ്‌കാരിക തടവറയില്‍ അകപ്പെട്ടേക്കും. ഒരു പക്ഷെ അവര്‍ അതാഗ്രഹിക്കുന്നിലെങ്കില്‍ കൂടി. കര്‍ടോബയിലെ പ്രശസ്തമായ മോസ്‌കിനരികില്‍ ചായ വില്‍പ്പന നടത്തുന്ന ജമാലിന് പക്ഷെ മറ്റൊരു അഭിപ്രായമാണ് ഉണ്ടായിരുന്നത്. ‘താന്‍ 31 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ജന്മ നാടായ ടെത്വനില്‍ ജീവിച്ചിരുന്ന അതേ സുഖത്തോടും സന്തോഷത്തോടും തന്നെ ആണ് ഇന്നും ജീവിക്കുന്നത്’. 

‘ ഇതെന്റെ ജന്മനാടെന്നു കരുതാനായി ക്ലബുകളില്‍ ചെന്ന് നൃത്തം വെയ്ക്കുകയോ പുകവലിക്കുകയോ പന്നിയിറച്ചി തിന്നുകയോ ചെയ്യേണ്ട ആവശ്യം ഇല്ല.’ തന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 53 കാരന്റെ വാക്കുകളാണിവ. കൊരോടോബക്ക് തനതായ ഒരു ഇസ്ലാം പാരമ്പര്യം ഉണ്ട്. ‘ മട്ടുപാവില്‍ നിന്നും മുന്തിരിക്കുലകള്‍ തൂങ്ങികിടക്കുന്ന നടുമുറ്റത്തെ കസേരയിലിരുന്നു അദ്ദേഹം പറഞ്ഞു. 

ഇസ്ലാമിക ഭരണം ഏറ്റവും കൂടുതല്‍ കാലം നിലനിന്ന അന്‍ടലുസിയിലെ ചുമര്‍ പൂന്തോട്ടങ്ങളും താക്കോല്‍ദ്വാരത്തിന്റെ വലിപ്പത്തിലുള്ള കമാനങ്ങളും സെവില്ലയുടെ അല്‍ കാഴാര്‍ കൊട്ടാരത്തിലെ ടൈലുകള്‍ പതിച്ച ചുമരുകളും ഗ്രാനഡിന്റെ കുന്നിന്‍ മുകളിലെ കൊട്ടാരവും, കാണാനായി 8 മില്യണ്‍ വിനോദ സഞ്ചാരികള്‍ ആണ് ഒരു വര്‍ഷം ഇവിടെ എത്തുന്നത്. 

മുസ്ലീം ഭരണാധികാരികള്‍ അന്‍ടലുഷ്യ എന്ന് വിളിച്ചിരുന്ന അല അന്‍ടലുസ് ഇന്ന് പന്നിയിറച്ചി വില്‍പ്പനയ്ക്കും, തേയില സംസ്‌കരണത്തിനും വിനോദസഞ്ചാര കച്ചവടത്തിനും എന്തിനു ഭോജനവസ്തുക്കളുടെ സൂചിക നിര്‍മാണത്തില്‍ വരെ പേരുകേട്ട സ്ഥലമായി മാറിയിരിക്കുന്നു. 

കോര്‍ടോബയിലെ മോസ്‌കായ ബോടെഗയില്‍ നല്‍കുന്ന വിവിധങ്ങളായ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ സ്പയ്‌നിലെ ക്രിസ്ത്യാനികള്‍ അറബിക് രീതികള്‍ സ്വീകരിച്ചിരിക്കുന്നതിന്റെ തെളിവുകള്‍ കാണാം. 

ഇവിടെ വരുന്നവര്‍ 3 വ്യത്യസ്ത മതസ്ഥര്‍ ഒരുമയോടെ കഴിയുന്ന ചിത്രങ്ങള്‍ കൂടി സ്വന്തമാക്കിയാണ് മടങ്ങുന്നതെന്ന് അറബിക് ചായക്കൊപ്പമുകളും ഷിഷ പൈപ്പുകളും, ചിത്രപണികള്‍ ചെയ്ത പിഞ്ഞാണങ്ങളും വില്‍ക്കുന്ന 41കാരനായ ഗാര്‍സിയ ലോപെസ് പറയുന്നു. 

‘സ്പയ്ന്‍ അതിന്റെ ഇസ്ലാം സാനിധ്യത്തില്‍ സന്തുഷ്ടരാണെന്നും ഇസ്ലാമിക പാരമ്പര്യത്തോട് യാതൊരു വിരോധവും അവര്‍ക്കില്ലെന്നും’ ബാര്‍സിലോണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചരിത്രകാരന്‍ ഹെന്റി കമെന്‍ പറയുന്നു. ഇദ്ദേഹം സ്പയ്ന്‍ എങ്ങിനെ ജൂത മുസ്ലീം സമുദായത്തെ ബഹിഷ്‌കരിക്കുന്നു എന്ന വിഷയത്തില്‍ ലേഖനങ്ങള്‍ എഴുതിയ വ്യക്തി കൂടിയാണ്. എല്‍ സിടിനു ചുറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്ന പട്ടാളവ്യൂഹത്തെ അദ്ദേഹം കാണിച്ചു തന്നു. 11 ആം നൂറ്റാണ്ടില്‍ മുസ്ലിം ഭരണാധികാരികള്‍ക്ക് വേണ്ടിയും അവര്‍ക്കെതിരെയും യുദ്ധം ചെയ്ത സമൂഹം ആണിവര്‍. 

‘ആഫ്രിക്കന്‍ സങ്കര കുടിയേറ്റക്കാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ ആയി മാത്രമേ ചിത്രീകരിക്കപ്പെടുന്നുള്ളൂ. ഒടുവില്‍ സ്പയ്‌നിനായി കണ്ടെത്തിയ നായകന്‍ ഭാഗികമായി എങ്കിലും മുസ്ലിം അനുഭാവിയാണ്.’ കാമെന്‍ ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞു. 

നിങ്ങളുടെ പ്രത്യയശാസ്ത്രത്തിനനുസരിച്ചു കെട്ടുകഥകളെയും വീരനായകരെയും നിര്‍മിക്കാന്‍ സാധ്യതകള്‍ ഉള്ള അതിസുന്ദരമായ ഒരു വേദിയാണ് ചരിത്രം എന്നതാണ് ഏറ്റവും വലിയ സത്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍