UPDATES

അരുണാചലില്‍ ജലവൈദ്യുത പദ്ധതി നിര്‍മാണത്തില്‍ അഴിമതി; കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ റിപ്പോര്‍ട്ട്

നടന്നത് 450 കോടിയുടെ അഴിമതിയെന്ന് റിപ്പോര്‍ട്ട്

അരുണാചല്‍ പ്രദേശിലെ രണ്ട് അണക്കെട്ടുകളുടെ നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. റിജ്ജുവിനു പുറമെ അദ്ദേഹത്തിന്റെ കസിനും പദ്ധതിയുടെ കോണ്‍ട്രാക്ടറുമായ ഗൊബോയി റിജ്ജു, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (NEEPCO) ന്റെ ചെയര്‍മാന്‍, മാനേജിംഗ് ഡയറകര്‍ടര്‍ ഉപ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് NEEPCO ചീഫ് വിജിലന്‍സ് ഓഫീസര്‍ സതീഷ് ശര്‍മ 129 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ സി.ബി.ഐ, കേന്ദ്ര ഊര്‍ജ മന്ത്രാലയം എന്നിവര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ NEEPCO- യെ കബളിപ്പിച്ചതു വഴി 450 കോടി രൂപയുടെ അഴിമതിയെങ്കിലു നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 600 മെഗാവാട്ട് കെമാംഗ് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി രണ്ട് അണക്കെട്ടുകള്‍ നിര്‍മിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്ന് റിജ്ജുവിന്റെ ലോക്‌സഭാ മണ്ഡലമായ അരുണാചല്‍ വെസ്റ്റിലാണ് പദ്ധതി പ്രദേശം വരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനു തൊട്ടു പിന്നാലെ “അനധികൃതമായ അസാന്നിധ്യം” എന്നു ചൂണ്ടിക്കാട്ടി ശര്‍മയെ ത്രിപുരയിലെ സി.ആര്‍.പി.എഫിലേക്ക് NEEPCO സ്ഥലം മാറ്റിയിരുന്നു.

പദ്ധതിയുടെ നടത്തിപ്പുകാര്‍ക്കുള്ള ഫണ്ട് ഉടന്‍ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് കിരണ്‍ റിജ്ജു കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതിനു പുറമെ ഗൊബോയി റിജ്ജു വിജിലന്‍സ് ഓഫീസര്‍ വര്‍മയെ നേരില്‍ കാണുകയും ചെയ്തിട്ടുണ്ട്. ഗൊബോയി പദ്ധതിയിലെ സബ് കോണ്‍ട്രാക്ടര്‍മാരില്‍ ഒരാളാണ്. 2015 ഡിസംബര്‍ 29-നു നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഗൊബോയിയുമായി നടത്തിയ സംഭാഷണങ്ങള്‍ അടങ്ങിയ ഓഡിയോ സി.ഡിയും വര്‍മ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫണ്ട് എത്രയും വേഗം റിലീസ് ചെയ്യണമെന്നും “അതിന് താങ്കള്‍ക്ക് എന്തു സഹായം വേണമെങ്കിലും ഭയ്യ (റിജ്ജു) ചെയ്യുമെ”ന്നും സി.ഡിയിലുണ്ട്.

dam-2

നിരവധി വ്യാജ ബില്ലുകളാണ് പദ്ധതിക്കുള്ള പണം റിലീസ് ചെയ്യുന്നതിനായി കോണ്‍ട്രാക്ടര്‍മാര്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വര്‍മയുടെ റിപ്പോര്‍ട്ട് പറയുന്നു. പദ്ധതിക്കുള്ള സാധന സാമഗ്രികള്‍ കൊണ്ടു പോകുന്നതിനുള്ള ചെലവ് സ്വന്തം നിലയില്‍ തീരുമാനിക്കുക മാത്രമല്ല കോണ്‍ട്രാക്ടര്‍മാരായ പട്ടേല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ് ചെയ്തിരിക്കുന്നത്. ഇതിനായി സമര്‍പ്പിച്ച ബില്ലുകളും വ്യാജമാണ്. പദ്ധതിക്കാവശ്യമായ കല്ലുകള്‍ കൊണ്ടു പോയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധിച്ചപ്പോള്‍ ഇതൊക്കെ ബൈക്കും കാറും സ്‌കൂട്ടറുമാണെന്ന് കണ്ടെത്തി. ബില്ലുകളില്‍ കാണിച്ചിരിക്കുന്ന ചില വാഹനങ്ങള്‍ ഒരേ സമയം പല സ്ഥലങ്ങളില്‍ ജോലിയിലായിരുന്നുവെന്നും ഇത് തട്ടിപ്പിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമക്കേട് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വര്‍മ ഇക്കാര്യം NEEPCOയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍ന്ന് ഫണ്ട് റിലീസ് ചെയ്യുന്നത് താത്കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിജ്ജു കത്തയയ്ക്കുന്നതും കസിന്‍ വര്‍മയുമായി കൂടിക്കാഴ്ച നടത്തുന്നതും. എന്നാല്‍ പിന്നീട് NEEPCO ഫണ്ടിന്റെ ഒരുഭാഗം റിലീസ് ചെയ്യുകയും അണക്കെട്ട് നിര്‍മാണം നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിന് NEEPCO മാനേജിംഗ് ഡയറക്ടര്‍ വര്‍മയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട ബില്ലുകളുടെ അടിസ്ഥാനത്തില്‍ പദ്ധതിക്കു ചെലവായതിന്റെ 60 ശതമാനം ഫണ്ട് വിട്ടു നല്‍കാന്‍ വര്‍മ അനുമതി നല്‍കി. എങ്കിലും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യങ്ങളില്‍ ക്രമക്കേടുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി ബിച്ചോം, ടെങ്ങ നദിയിലുള്ള രണ്ട് അണക്കെട്ടുകളുടേയും നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.

Read More: http://indianexpress.com/article/india/vigilance-probe-red-flags-fraud-and-corruption-in-arunachal-hydro-project-kiren-rijiju-4424240/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍