UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോംബ്‌ സഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

തലശേരി ധര്‍മടം സ്വാമിക്കുന്നിനടുത്ത് ബോംബ്സ്ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വട്ടക്കല്ലിന് സമീപം ചള്ളയില്‍കടപ്പുറത്തെ പുതിയാണ്ടി സജീവന്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച പകല്‍ പന്ത്രണ്ടേകാലോടെ സ്ഫോടന ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് കടല്‍ഭിത്തിക്ക് സമീപം ശരീരമാസകലം പരിക്കുകളോടെ സജീവന്റെ ജഡം കണ്ടത്. പറമ്പില്‍ വീണ ഓലയും മറ്റും നീക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായതെന്ന് കരുതുന്നു. അവിവാഹിതനാണ്. പരേതനായ അനന്തന്റെയും കൌസുവിന്റെയും മകന്‍. മൃതദേഹം തലശേരി ജനറല്‍ആശുപത്രി മോര്‍ച്ചറിയില്‍സൂക്ഷിച്ചിരിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍