UPDATES

വായിച്ചോ‌

പാര്‍ക്കില്‍ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; ശിക്ഷ കേട്ട് അന്തംവിട്ട് കോടതിമുറി

കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന തത്വചിന്തയില്‍ അടിസ്ഥാനമാക്കിയാണ് തന്റെ വിധി പ്രഖ്യാപനമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു

ഒഹിയോയിലെ പെയിനസ്‌വില്ലെയിലെ ജഡ്ജിയായ മിഖായേല്‍ സിസോനെറ്റി തന്റെ വിധിപ്രഖ്യാപങ്ങളിലൂടെ എല്ലാവരെയും ഞെട്ടിക്കാറുണ്ട്. ക്രിയാത്മക നീതിയെന്ന് ഇദ്ദേഹം തന്നെ വിളിക്കുന്ന വിധി പ്രഖ്യാപനങ്ങളില്‍ ആര്‍ക്കും മുന്‍കൂട്ടി ഒന്നും പ്രവചിക്കാനാകില്ല. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന തത്വചിന്തയില്‍ അടിസ്ഥാനമാക്കിയാണ് തന്റെ വിധി പ്രഖ്യാപനമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു.

പരാതിക്കാര്‍ക്ക് ശിക്ഷ തീരുമാനിക്കാനുള്ള അവസരവും അഞ്ച് കുട്ടികളുടെ അച്ഛനായ സിസോനെറ്റി നല്‍കാറുണ്ട്. 1994 മുതല്‍ ഇദ്ദേഹത്തിന്റെ ജനകീയവും പ്രത്യേകതകള്‍ നിറഞ്ഞതുമായ വിധി പ്രഖ്യാപനങ്ങള്‍ മൂലം ഇദ്ദേഹം തുടര്‍ച്ചയായി ന്യായാധിപനായി തെരഞ്ഞെടുക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വിചിത്രങ്ങളായ വിധി ന്യായങ്ങള്‍ ഇതാ.

ഒരു പാര്‍ക്കില്‍ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ദമ്പതിമാരെ ഇദ്ദേഹം ശിക്ഷിച്ചത് ഇങ്ങനെ. പാര്‍ക്ക് മുഴുവന്‍ വൃത്തിയാക്കാനായിരുന്നു ശിക്ഷയില്‍ പറയുന്നത്. കോണ്ടമുള്‍പ്പെടെ പാര്‍ക്കില്‍ നിന്നും ശേഖരിച്ച് വൃത്തിയാക്കാനായിരുന്നു നിര്‍ദ്ദേശം. കൂടാതെ നഗരത്തോട് മൊത്തം മാപ്പ് പറയുന്നതായി ഇവരോട് പ്രാദേശിക ദിനപ്പത്രത്തില്‍ പരസ്യം നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്.

മഞ്ഞ് കാലത്ത് 35 പൂച്ചക്കുട്ടികളെ കാട്ടിനുള്ളില്‍ ഉപേക്ഷിച്ച സ്ത്രീയ്ക്ക് കിട്ടിയ ശിക്ഷയാണ് മറ്റൊന്ന്. നവംബറിലെ ഒരു അര്‍ദ്ധരാത്രിയില്‍ ഭക്ഷണവും വെള്ളവും താമസിക്കാനിടവുമില്ലാതെ വനത്തിനുള്ളില്‍ കഴിയാനായിരുന്നു അദ്ദേഹം പ്രഖ്യാപിച്ച ശിക്ഷ. എന്നാല്‍ രൂക്ഷമായ മഞ്ഞ് വീഴ്ച കണക്കിലെടുത്ത് തീ കത്തിക്കാനുള്ള അനുമതി അദ്ദേഹം യുവതിക്ക് നല്‍കി.

ഒരു പോലീസ് ഉദ്യോഗസ്ഥനെ പന്നിയെന്ന് വിളിച്ച യുവാവിന് ലഭിച്ച ശിക്ഷയും രസകരമായിരുന്നു. 170 കിലോ ഭാരമുള്ള പന്നിയെയും ചുമന്ന് ഒരു തെരുവിന്റെ മൂലയ്ക്ക് നില്‍ക്കേണ്ടി വന്ന ഇയാള്‍ക്ക് ഇതൊരു പോലീസ് ഉദ്യോഗസ്ഥനല്ല എന്നെഴുതിയ ബോര്‍ഡും പിടിക്കേണ്ടി വന്നു.

മദ്യപിച്ച് വാഹനമോടിച്ച ഒരാളെ സമീപത്തുള്ള മോര്‍ച്ചറിയിലേക്കാണ് അയച്ചത്. മദ്യപിച്ച് വാഹനോടിച്ചുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കാണാന്‍ ഇവിടെ ഇയാള്‍ നിര്‍ബന്ധിതനായി. ടാക്‌സിയില്‍ യാത്ര ചെയ്തിട്ട് കൂലി കൊടുക്കാതിരുന്ന യുവതിയോട് അവര്‍ സഞ്ചരിച്ച 48 കിലോ മീറ്റര്‍ ദൂരം നടക്കാനായിരുന്നു ഇദ്ദേഹം വിധിച്ച ശിക്ഷ.

വീടില്ലാത്തവര്‍ക്ക് നല്‍കാനായി സന്നദ്ധ സംഘടന സൂക്ഷിച്ചിരുന്ന പണം അപഹരിച്ച യുവാവിനോട് ഒരു ദിവസം വീടില്ലാതെ തെരുവില്‍ കഴിയാനായിരുന്ന ശിക്ഷ വിധിച്ചത്. ഒരു സ്‌കൂള്‍ ബസിന്റെ ടയര്‍ പൊട്ടിച്ച വിദ്യാര്‍ത്ഥികളും ഇദ്ദേഹത്തിന്റെ മാതൃകാപരമായ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തി കാരണം പിക്‌നിക് മുടങ്ങിയ എലമെന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മറ്റൊരു യാത്ര സംഘടിപ്പിക്കണമെന്നായിരുന്നു ശിക്ഷ വിധിച്ചത്.

സിസോനെറ്റിയുടെ ക്രിയാത്മകമായ ശിക്ഷകള്‍ ലഭിച്ചിരിക്കുന്ന ആരും തന്നെ പിന്നീട് മറ്റൊരു കേസിലും അറസ്റ്റിലായില്ല എന്ന് കൂടി മനസിലാക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ ശിക്ഷകള്‍ എത്രമാത്രം ഫലപ്രദമാണെന്ന് മനസിലാക്കാനാകൂ.

കൂടുതല്‍ വായിക്കാം: https://goo.gl/HGTysA

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍