UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേത്രത്തില്‍ ഷൂ ധരിച്ച് കയറി, ഷാറൂഖിനും സല്‍മാനും എതിരെ കേസ്

അഴിമുഖം പ്രതിനിധി

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ഷാറൂഖ് ഖാനും ഷൂസ് ധരിച്ച് ക്ഷേത്രത്തില്‍ നില്‍ക്കുന്നത് പ്രദര്‍ശിപ്പിച്ച ചാനലിന് എതിരേയും താരങ്ങള്‍ക്കെതിരേയും ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി മീററ്റിലെ കോടതി ഫയലില്‍ സ്വീകരിച്ചു. ഒരു റിയാലിറ്റി ഷോയിലാണ് താരങ്ങള്‍ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ജനുവരി 18-ന് കേസ് വാദം കേള്‍ക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കളേഴ്‌സ് ടിവിയില്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ സെറ്റിലെ കാളി ക്ഷേത്രത്തില്‍ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും നില്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് ഹിന്ദു മഹാസഭയുടെ മീററ്റ് യൂണിറ്റ് പ്രസിഡന്റ് ഭാരത് രാജ് പുത് പറയുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് മീററ്റിലെ എസ് എസ് പിക്കും ജില്ലാ മജിസ്‌ട്രേറ്റിനും ഡിസംബര്‍ 23-ന് രാജ് പുത് കത്ത് എഴുതുകയും ചാനലിന് ഇമെയില്‍ സന്ദേശം അയക്കുകയും ചെയ്തു.

മതവിശ്വാസവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആരും ഷൂസ് ധരിച്ച് പ്രവേശിക്കാറില്ലെന്നും അത്തരം ഒരു ദൃശ്യം സംപ്രേക്ഷണം ചെയ്തതും വഴി ആളുകളുടെ മത വികാരം വ്രണപ്പെട്ടുവെന്നും രാജ് പുത് പറയുന്നു. ചാനല്‍ ഇമെയിലിനോട് പ്രതികരിച്ചില്ലെന്നും പൊലീസ് നടപടിയെടുത്തില്ലെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും രാജ് പുത് പറുന്നു. പ്രോഗ്രാമിന്റെ ഡയറക്ടറേയും ഷാറൂഖ് ഖാനേയും സല്‍മാന്‍ ഖാനേയും പ്രതിചേര്‍ത്ത് സിജെഎം കോടതിയിലാണ് ഇയാള്‍ ഹര്‍ജി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍