UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദ വയറിന് എതിരായ അദാനി ഗ്രൂപ്പിന്റെ അപകീര്‍ത്തി കേസ് കോടതി തള്ളി

ഇപിഡബ്ല്യു (എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി) മുന്‍ എഡിറ്റര്‍ പരന്‍ജോയ് ഗുഹ തകൂര്‍ത്തയും മറ്റ് മൂന്ന് സഹപ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട്, മോദി സര്‍ക്കാര്‍ 500 കോടി രൂപയുടെ നികുതി വെട്ടിയ്ക്കാന്‍ നല്‍കിയ സഹായം സംബന്ധിച്ചായിരുന്നു.

അദാനി ഗ്രൂപ്പിന്റെ വന്‍ നികുതി വെട്ടിപ്പും അതിന് മോദി സര്‍ക്കാര്‍ നല്‍കിയ സഹായവും വ്യക്തമാക്കിക്കൊണ്ടുള്ള ഇപിഡബ്ല്യു റിപ്പോര്‍ട്ട് പുനപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ദ വയറിനെതിരെ (thewire.in) അദാനി ഗ്രൂപ്പ് നല്‍കിയ അപകീര്‍ത്തി കേസ് കോടതി തള്ളി. കച്ച് (ഭുജ്) പ്രിന്‍സിപ്പല്‍ സിവില്‍ കോടതിയാണ് ദ വയറിനെതിരായ അദാനി ഗ്രൂപ്പിന്റെ ഹര്‍ജി തള്ളിയത്. ഇപിഡബ്ല്യു (എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി) മുന്‍ എഡിറ്റര്‍ പരന്‍ജോയ് ഗുഹ തകൂര്‍ത്തയും മറ്റ് മൂന്ന് സഹപ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് മോദി സര്‍ക്കാര്‍ 500 കോടി രൂപയുടെ നികുതി വെട്ടിയ്ക്കാന്‍ നല്‍കിയ സഹായം സംബന്ധിച്ചായിരുന്നു വയര്‍ റിപ്പോര്‍ട്ട്. അതേസമയം ഒരു വാചകവും വാക്കും റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു – ‘The High Court was misled and wrongly recorded the customs duty on electricity from the SEZ to DTA will not be maintainable as this will lead to double taxation’ എന്ന ഭാഗം ഒഴിവാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ‘Surprisingly’ എന്ന് പറഞ്ഞിരിക്കുന്നതും ഒഴിവാക്കണം.

അപകീര്‍ത്തി കേസിനെ തുടര്‍ന്ന് ഇപിഡബ്ല്യു നേരത്തെ ഈ ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപിഡബ്ല്യു ഉടമസ്ഥരായ സമീക്ഷ ട്രസ്റ്റുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പരന്‍ജോയ് ഗുഹ തകൂര്‍ത്ത എഡിറ്റര്‍ സ്ഥാനം രാജി വച്ച് സ്ഥാപനം വിട്ടത്. ഈ റിപ്പോര്‍ട്ട് വയര്‍ പുനപ്രസിദ്ധീകരിക്കുകയായിരുന്നു. ഇത് പിന്‍വലിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം വയര്‍ തള്ളിയിരുന്നു. തന്റെ ദുരൂഹ ബിസിനസ് വളര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ വയറിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ നല്‍കിയ ഹര്‍ജിയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ വയറിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നേരത്തെ അഹമ്മദാബാദ് കോടതി നീക്കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍